ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസ് ഇടുന്നതല്ല എന്റെ രാഷ്ട്രീയം, തല്ലുമാലയില്‍ അത് കാണാം: മുഹ്‌സിന്‍ പരാരി

തന്റെ രാഷ്ട്രീയം സിനിമകളില്‍ പ്രതിഫലിപ്പിക്കാറുണ്ടെന്ന് മുഹ്സിന്‍ പരാരി. ഏറ്റവും പുതിയ ചിത്രം ‘തല്ലുമാല’യിലും തന്റെ ഒരു പൊളിറ്റിക്കല്‍ സ്ലോഗന്‍ ഉണ്ടെന്ന് മുഹ്സിന്‍ പറഞ്ഞു. ‘സമഗമ സമഗരിമ’ എന്നതാണ് അത്. തുല്യ അന്തസും തുല്യ അഭിമാനവും എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

‘എനിക്കൊരു ഫിലോസഫിയുണ്ട് അതാണ് എന്റെ എല്ലാ പ്രവര്‍ത്തിയിലും പ്രതിഫലിക്കുക. എന്റെ സൗന്ദര്യ ബോധവും രാഷ്ട്രീയവും വേര്‍തിരിച്ച് കാണാന്‍ കഴിയില്ല. രാഷ്ട്രീയ ബോധവും പ്രണയവും തമ്മില്‍ ബന്ധമുണ്ട്. സ്വകാര്യ ഇടങ്ങളില്‍ നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നത് നിങ്ങളുടെ രാഷ്ട്രീയമാണ്.

ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടുന്നതല്ല നിങ്ങളുടെ രാഷ്ട്രീയം. എന്റെ രാഷ്ട്രീയ മുദ്രാവാക്യം എന്റെ സൃഷ്ടികളില്‍ ഉണ്ടാകും.’കെ എല്‍ 10 പത്തി’ന്റെ പോസ്റ്ററില്‍ ഒരു ക്യാപ്ഷന്‍ ഇട്ടിരുന്നു. ‘മഴ മയയുടെ പര്യായമാണ്’ അതെന്റെ പൊളിറ്റിക്കല്‍ സ്ലോഗന്‍ ആണ്. തല്ലുമാലയിലും എന്റെയൊരു പൊളിറ്റിക്കല്‍ സ്ലോഗന്‍ ഉണ്ട്. ‘സമഗമ സമഗരിമ’ . അതിന്റെ ലിറ്ററര്‍ അര്‍ത്ഥം തുല്യ അന്തസും തുല്യ അഭിമാനവും എന്നാണ്. എന്റെ രീതിയില്‍ പറഞ്ഞാല്‍ അഹങ്കരിക്കാനുള്ള അവകാശം ലിംഗ ജാതി വര്‍ണ, മത, ദേശ, വംശ ഭേദ്യമന്യേ എല്ലാവര്‍ക്കും തുല്യമായിരിക്കണം’ മുഹ്സില്‍ റേഡിയോ മാഗോയുമായുള്ള അഭിമുഖത്തില്‍ പ്രതികരിച്ചു.

മുഹ്സിന്‍ പരാരിക്കൊപ്പം അഷ്റഫ് ഹംസയും ചേര്‍ന്നാണ് തല്ലുമാലയുടെ രചന. ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഖാലിദ് റഹ്‌മാന്‍ സംവിധാന ചെയ്യുന്ന തല്ലുമാല ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം