'വാക്കുകള്‍ വളച്ചൊടിച്ചു, ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു'; ജോണ്‍ ബ്രിട്ടാസിനെതിരെയും കൈരളിക്കെതിരെയും ആഞ്ഞടിച്ച് നടി മീരാ വാസുദേവന്‍

കൈരളി ചാനലിലെ ജേബി ജംഗ്ഷന്‍ പരിപാടിക്കെതിരെയും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനെതിരെയും ആഞ്ഞടിച്ച് നടി മീരാ വാസുദേവന്‍. താന്‍ ജേബി ജംഗ്ഷനില്‍ പറഞ്ഞ വാചകങ്ങള്‍ വളച്ചൊടിച്ചുവെന്നും ഫ്‌ളോറില്‍ കാണാത്ത ക്ലിപ്പുകള്‍ എയര്‍ ചെയ്തപ്പോള്‍ കൂട്ടിച്ചേര്‍ത്തുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മീര ഉന്നയിച്ചിരിക്കുന്നത്. ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക- തന്മാത്ര, കാക്കി, ഗുല്‍മോഹര്‍, വൈരം എന്നിവയിലെ നായികയായ മീര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചക്കരമാവിന്‍ കൊമ്പത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം.

ശനി, ഞായര്‍ ദിവസങ്ങളിലാണ് ജേബി സംപ്രേഷണം ചെയ്യുന്നത്. ഈ ഷോ ചെയ്യുമ്പോള്‍ ഒരു കാര്യം ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു, വീട്ടില്‍ എനിക്കൊരു ചെറിയ കുട്ടി ഉണ്ടെന്നും അവന്‍ എന്നെ മാത്രമല്ല, എന്റെ അഭിമുഖം നടത്തുന്ന ആളെയും, അയാള്‍ അവന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കുന്നുണ്ടെന്നും, അവന്‍ അയാളെ വിലയിരുത്തുന്നുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഷോയ്ക്ക് എരിവ് കൂട്ടാന്‍ എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും തന്മാത്രയിലെ ചില ഇന്റിമേറ്റ് സീനുകളുടെ ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അസ്ഥാനത്തുമാണ് ഈ ഷോയുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഉണ്ടായത്. എന്നാല്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. കാരണം എനിക്കറിയാം, ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക. എനിക്ക് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ചെയ്യാമെന്ന് വാക്കു കൊടുത്തത് കൊണ്ടു മാത്രമാണ് ഞാന്‍ അത് ചെയ്തത്. വാക്ക് പാലിക്കുക മാത്രമാണ് ചെയ്തത്.

ഞാന്‍ ഒരു പ്രൊഫഷണലാണ്. ഈ ഷോ കാണുന്നത് എന്നെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന, ബുദ്ധിയും വിവേകവുമുള്ള ആള്‍ക്കാരാണ് എന്ന് എനിക്ക് വിശ്വാസമുണ്ട്. ഒരു സ്ത്രീയെക്കുറിച്ച് മോശമായ എന്തെങ്കിലും പ്രചരിപ്പിക്കുമ്പോള്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ അതുവഴി അപമാനിക്കുന്നത് അവളെ മാത്രമല്ല, നിങ്ങളുടെ അമ്മമാരും സഹോദരിമാരും ഉള്‍പ്പെടുന്ന സ്ത്രീസമൂഹത്തെയാണ്. സിനിമാപ്രവര്‍ത്തകരെ അപമാനിക്കുന്നതുവഴി ആര്‍ക്കെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഗുഡ് ലക്ക്. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ചുറ്റി നടക്കുന്നത് തന്നെയാണ് തിരിച്ചു വരുന്നത്. എന്നെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരോട് എന്നും കടപ്പെട്ടിരിക്കുകയാണ് ഞാന്‍.

https://www.facebook.com/getmeeravasudevan/posts/1554608901313121

കഴിഞ്ഞ ദിവസമാണ് തന്മാത്രയിലെ നഗ്നരംഗവുമായി ബന്ധപ്പെട്ട പരാമര്‍ശമുള്ള വീഡിയോ കൈരളി ചാനലിന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തത്. ഇതേ ഷോയില്‍ സഹനടനെ ചുംബിക്കുന്നതിനെക്കുറിച്ചും മീര പരാമര്‍ശം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയും പല അര്‍ത്ഥങ്ങള്‍ നല്‍കപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്തയുടെ ചുവട് പിടിച്ച് മീരയെ അധിക്ഷേപിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടാകുകയും ട്രോളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ