'അന്ന് മുംബൈ യാത്രയ്ക്കായി എന്റെ കൈ പിടിച്ചാണ് റിമി ആദ്യമായി ഫ്‌ളൈറ്റില്‍ കയറിയത്'; ഗാനമേളക്ക് ക്ഷണിച്ച അനുഭവുമായി നാദിര്‍ഷ

റിമി ടോമിയെ ആദ്യമായി ഗാനമേളയ്ക്ക് പാടാന്‍ ക്ഷണിച്ചതിനെ കുറിച്ച് പറയുന്ന നാദിര്‍ഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. റിമിക്ക് 16 വയസുള്ളപ്പോഴാണ് താന്‍ അവളെ ആദ്യമായി കാണുന്നത് എന്നാണ് അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സ് എന്ന പരിപാടിയില്‍ നാദിര്‍ഷ പറയുന്നത്.

റിമിയുടെ പതിനാറാമത്തെ വയസിലാണ് താന്‍ അവളെ കാണുന്നത്. അന്ന് തന്റെ നാട്ടില്‍ ഏലൂര് ഒരു ഗാനമേള കേള്‍ക്കാന്‍ പോയപ്പോള്‍, ഒരു കൊച്ചു വന്നു നന്നായി പാടുന്നു. പാട്ട് ഇഷ്ടപ്പെട്ട താന്‍ റിമിയുടെ കൂടെ പാടിയ ആളുടെ കൈയ്യില്‍ നിന്ന് അവളുടെ നമ്പര്‍ വാങ്ങി.

റിമിയെ മറ്റൊരു ഗാനമേളക്ക് വേണ്ടി വിളിച്ചു. തന്റെ ഒരു പ്രായമൊക്കെ വെച്ച് എന്നെ ഇക്ക എന്ന് വിളിക്കും എന്നാണ് കരുതിയത്. താന്‍ ഫോണില്‍ ‘ഹലോ റിമിയല്ലേ ഞാന്‍ നാദിര്‍ഷ’ എന്ന് പറയുകയും, മറുപടി ‘എന്നാ നാദിര്‍ഷേ’ എന്നായിരുന്നു.

അവസാനം താന്‍ പറഞ്ഞു ‘മോളെ എനിക്ക് നിന്നെക്കാള്‍ പ്രായമുണ്ട് ഒന്നേല്‍ എന്നെ ഇക്കാന് വിളിക്കു ഇല്ലേ ചേട്ടന് വിളിക്കു’. അവള്‍ ചേട്ടനും വിളിച്ചില്ല ഇക്കാനും വിളിച്ചില്ല, ‘എന്നാ സാറെ’ എന്ന്. ഗാനമേളയുടെ കാര്യമൊക്കെ പറഞ്ഞപ്പോ പപ്പക്ക് കൊടുക്കാം എന്ന് പറഞ്ഞു അവള്‍ ഫോണ്‍ കൈമാറി എന്നാണ് നാദിര്‍ഷ പറയുന്നത്.

നാദിര്‍ഷ അന്ന് തനിക്കായി തന്ന ഷോ തന്റെ ജീവിതത്തിലെ ആദ്യത്തെ സ്റ്റാര്‍ നൈറ്റ് ആയിരുന്നു എന്ന് റിമിയും പറഞ്ഞു. റിമിയെ ആദ്യമായി ഒരു പ്ലെയിനില്‍ കയറ്റിയതും താന്‍ ആണെന്ന് നാദിര്‍ഷ പറഞ്ഞു. ഒരു മുംബൈ യാത്രക്കായി തന്റെ കൈപിടിച്ചാണ് റിമി ആദ്യമായി ഒരു ഫ്‌ളൈറ്റില്‍ കയറിയത് എന്നാണ് നാദിര്‍ഷ പറഞ്ഞത്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?