ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാന്‍ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല; മഹാവീര്യറെ കുറിച്ച് നാദിര്‍ഷ

നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലിറങ്ങിയ മഹാവീര്യര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ.

നാദിര്‍ഷയുടെ കുറിപ്പ്

മഹാവീര്യര്‍ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാ അപ്പോഴാണ് ഇത് ബുദ്ധിയുള്ളവര്‍ക്കേ കണ്ടാല്‍ മനസ്സിലാകൂ എന്ന് ആരോ ഒക്കെ നിരുപണം എഴുതി കണ്ടത് .അപ്പോള്‍ പിന്നെ ഞാന്‍ കാണണോ എന്നൊരു സംശയം. പിന്നെ രണ്ടും കല്‍പിച്ച് ഇന്ന് പോയി കണ്ടു. എനിക്ക് ഇഷ്ടമായി. എബ്രിഡ് ഷൈനോട് വല്ലാത്ത ആദരവും തോന്നി. ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാന്‍ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല.

മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ കോര്‍ട്ട് ഡ്രാമ എന്ന വിശേഷണവുമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് മഹാവീര്യര്‍. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. നിവിനെ കൂടാതെ ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ