'മറ്റുള്ളവരുടെ കാര്യം പോട്ടെ സ്വന്തം ഭാര്യപോലും വിശ്വസിച്ചില്ല': നാദിർഷ

കോമഡി വിട്ട് ത്രില്ലര്‍ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ തന്റെ ഭാര്യ പോലും വിശ്വസിച്ചിരുന്നില്ലെന്ന് നാദിര്‍ഷ. നാദിർഷയുടെ ഏറ്റവും പുതിയ ചിത്രം ഈശോയുടെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

നാദിര്‍ഷ ത്രില്ലര്‍ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല ഈ ജോണര്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് ആള്‍ക്കാർ വിശ്വസിക്കാത്തത് പോട്ടെ തന്റെ ഭാര്യ പോലും വിശ്വസിച്ചിട്ടില്ലെന്നാണ് നാദിര്‍ഷ മറുപടി നൽകിയത്.

സാധാരണ തന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഭാര്യ വരാറുണ്ട്. എന്നാൽ കോവിഡിന്റെ സമയമായതിനാൽ വന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രില്ലർ സിനിമയാണ് എന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. തനിക്ക് മൊത്തത്തില്‍ വേറൊരു എക്‌സ്പീരിയന്‍സായിരുന്നു.

ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കാത്ത മേഖലകളില്‍ എത്തിപ്പെട്ട ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരിക്കലും ഒരു പാട്ടുകാരനാകുമെന്ന് താൻ കരുതിയിരുന്നില്ല, ഇപ്പോഴും പാട്ടുകാരനൊന്നുമല്ല, എങ്ങനയോ മിമിക്രിക്കാരനുമായി. താനൊക്കെ ഏറ്റവും മോശം മിമിക്രിക്കാരനാണെന്നും നാദിര്‍ഷ കൂട്ടിച്ചേർത്തു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇശോ. സുനീഷ് വാരനാട് കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് അരുണ്‍ നാരായണനാണ്. നമിതാ പ്രമോദാണ് ചിത്രത്തിൽ നായികയായെത്തിയിരിക്കുന്നത്.

Latest Stories

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും