ആളറിയാതെ തമാശ പറയരുത്,ഞാനൊക്കെ ഏറ്റവും മോശം മിമിക്രിക്കാരനാണ്: നാദിർഷ

കോമഡി ആർട്ടിസ്റ്റായി സിനിമയിലെത്തി സംവിധായകനായി മാറിയ താരമാണ് നാദിർഷ. സിനിമ ഇന്റസ്ട്രിയിലെ നിരവധിയാളുകളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് നാദിർഷാ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ഇശോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ പഴയ കാര്യങ്ങളെ കുറിച്ച് അദ്ദേഹം കാര്യങ്ങളാണ് ശ്ര​ദ്ധേയമാകുന്നത്.

മനോരമ ഓൺലെെനോട് സംസാരിക്കുന്നതിനിടെയാണ് രസകരമായ ഒരു പഴയ സംഭവത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ആളറിയാതെ തമാശ പറയരുതെന്നാണ് അദ്ദേഹം പറ‍ഞ്ഞത്. പണ്ട് ഒരിക്കൽ മണി, സലിംകുമാർ എന്നിവർക്കൊപ്പം ട്രിപ്പ് പോയ സമയത്ത് യൂണിവേഴ്സൽ സ്റ്റുഡിയോയിലെ ആളുകളുടെ ഒഴുക്ക് കണ്ട് തന്റെ ​ഗാന മേള പരിപാടിയിൽ നിന്ന് ആളുകൾ പുറത്തേക്ക് പോകുന്ന പോലെയുണ്ടെന്ന് താൻ തമാശ രൂപേണ പറഞ്ഞു.

അടുത്ത മിനിറ്റിൽ തന്നെ അതേ ആദ്യ പകുതി കഴിയുമ്പോൾ എന്ന് സലിം കുമാറിന്റെ കൗണ്ടറെത്തിയെന്നും അദ്ദേഹം പറ‍ഞ്ഞു. അന്ന് അത് പറ‍ഞ്ഞ് തങ്ങൽ ചിരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കാത്ത മേഖലകളില്‍ എത്തിപ്പെട്ട ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും ഒരു പാട്ടുകാരനാകുമെന്ന് കരുതിയിരുന്നില്ല, ഇപ്പോഴും പാട്ടുകാരനൊന്നുമല്ല. മിമിക്രിക്കാരനുമായി. നമ്മളുള്ള സമയത്തൊക്കെ എത്ര നല്ല മിമിക്രിക്കാരുണ്ടായിരുന്നു. എല്ലാവരും എന്നെക്കാള്‍ എത്രയോ മെച്ചപ്പെട്ടവരായിരുന്നു. താനൊക്കെ ഏറ്റവും മോശം മിമിക്രിക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്