ദിലീപ് എന്നേക്കാള്‍ ഡീസന്റ് ആണ്.. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ മരിച്ചു പോയേനെ: നാദിര്‍ഷ

ദിലീപിന് തന്നേക്കാള്‍ ഡീസന്റ് സ്വഭാവമാണെന്ന് നാദിര്‍ഷ. തനിക്ക് എടുത്തുചാട്ടം കൂടുതലാണ് എന്നാല്‍ ദിലീപ് അങ്ങനെയല്ല. തന്നേക്കാള്‍ ഡീസന്റ് സ്വഭാവമാണ്. ഇതുവരെ അവനെ പറഞ്ഞ് തിരുത്തേണ്ട സ്ഥിതി തനിക്ക് വന്നിട്ടില്ല എന്നാണ് നാദിര്‍ഷ പറയുന്നത്.

നിന്റെ ഈ സ്വഭാവം മാറ്റണം അത് ശരിയല്ല എന്നൊന്നും തനിക്ക് ഇന്നേവരെ ദിലീപിനോട് പറയേണ്ടി വന്നിട്ടില്ല. അത്തരത്തില്‍ ‘നിന്റെ ഈ രീതി മാറ്റണം’ എന്ന് തന്നോട് അവനാണ് എപ്പോഴും പറയാറുള്ളത്. താന്‍ ദിലീപിനെ പോലെ അല്ല.

തനിക്ക് ഇത്തിരി എടുത്തുചാട്ടം കൂടുതലാണ്. അവന്‍ പക്ഷെ അങ്ങനെയല്ല. ആരെങ്കിലും ചീത്ത പറഞ്ഞാലും ക്ഷമയുടെ നെല്ലിപ്പലക വരെ അവന്‍ പോകും. അതുകൊണ്ടായിരിക്കും ഇപ്പോഴത്തെ ഈ അവസ്ഥയിലും അവന്‍ പിടിച്ച് നില്‍ക്കുന്നത്.

അവന്റെ സ്ഥാനത്ത് താന്‍ എങ്ങാനുമായിരുന്നെങ്കില്‍ പ്രഷര്‍ അടിച്ചിട്ട് തട്ടിപ്പോയേനെ. തന്നേക്കാള്‍ ഡീസന്റ് സ്വഭാവമാണ് ദിലീപിന്. ഇതുവരെ അവനെ പറഞ്ഞ് തിരുത്തേണ്ട സ്ഥിതി തനിക്ക് വന്നിട്ടില്ല. തനിക്ക് അറിയാവുന്നതില്‍ അത്യാവശ്യം നല്ല സ്വഭാവമുള്ള ഒരുത്തനാണ് അവന്‍.

Read more

ഇതുകേട്ട് ചിലരൊക്കെ പറയും താന്‍ ദിലീപിനെ വെള്ളപൂശാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്ന്. അങ്ങനെ ആരേലും പറഞ്ഞ് നടന്നാലും കുഴപ്പിമില്ല. അവര്‍ പറഞ്ഞോട്ടെ എന്നാണ് നാദിര്‍ഷ പറയുന്നത്.