'ചേച്ചിയെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാവില്ല എന്ന് പറഞ്ഞാണ് കഥ പറഞ്ഞത്'; കേശുവിന്റെ രത്‌നമ്മയെ കുറിച്ച് നാദിര്‍ഷ

നാദിര്‍ഷ- ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രം ഡിസംബര്‍ 31ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. ദിലീപിന്റെ വേറിട്ട ഗെറ്റപ്പ് ആണ് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. 30 വയസുള്ള കേശുവായും 67 വയസ് പ്രായമുള്ള കേശുവായുമാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്.

ദിലീപിന്റെ നായികയായി ഉര്‍വശി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. രത്‌നമ്മ എന്ന കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിക്കുന്നത്. രത്‌നമ്മ എന്ന കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യയായ താരം ഉര്‍വശി മാത്രമാണ് എന്നാണ് നാദിര്‍ഷ പറയുന്നത്.

കേശുവേട്ടനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന കഥാപാത്രമാണ് ഭാര്യ രത്‌നമ്മ. അത് ചെയ്യാന്‍ ഏറ്റവും അനുയോജ്യയായ താരം ഉര്‍വശി ചേച്ചി മാത്രമാണ്. ചേച്ചിക്ക് പകരം എന്നൊരു ചിന്ത പോലും ഉണ്ടായിട്ടില്ല. ചേച്ചി ഈ ചിത്രം ചെയ്യില്ല എന്ന് പറഞ്ഞിരുന്നു എങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്നറിയില്ല.

പകരം വേറൊരു ആളില്ല, ആരെയും ചിന്തിക്കാനാവില്ല എന്ന് തന്നെയാണ് കഥ പറഞ്ഞ സമയത്ത് ചേച്ചിയോട് താന്‍ പറഞ്ഞതും. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നാണ് ഈ കോമ്പോ എന്ന് നാദിര്‍ഷ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തെത്തിയിരുന്നു. ദിലീപ്- നാദിര്‍ഷ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് ചിരിവിരുന്നാകും എന്ന് ഊട്ടിയുറപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍. തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂര്‍ ആണ്.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ