ആ മണിക്കൂറിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ: നാദിര്‍ഷ

സുല്‍ത്താന്‍ബത്തേരിയില്‍ ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. വേണ്ട സമയത്ത് വിദഗ്ധ ചികിത്സ കിട്ടാത്തതാണ് ഷെഹലയുടെ മരണത്തിന് കാരണമെന്ന് ആക്ഷേപം ഉയരുന്നതിനിടെ അധ്യാപകരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ. ആ കുഞ്ഞിനെ ബാപ്പ വരുന്നത് വരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ അതിനൊക്കെ കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ നാദിര്‍ഷ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം…

അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ?? ഒരുപാട് സങ്കടം….

സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും. വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്പോള്‍ അപ്രത്യക്ഷമാകും, മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ…? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ…ദേഷ്യം…

Read more