ഇവിടം കൊണ്ടൊന്നും ഇത് തീരില്ല, 'കൈറ' വീണ്ടും വരും, 'കല്‍ക്കി' സ്പിന്‍ ഓഫ് വരുന്നു..: നാഗ് അശ്വിന്‍

മിനുറ്റുകള്‍ മാത്രം നീണ്ടു നിന്ന റോള്‍ ആണെങ്കിലും ‘കല്‍ക്കി 2898 എഡി’യില്‍ ആക്ഷന്‍ രംഗങ്ങളില്‍ അടക്കം നടി അന്ന ബെന്‍ തിളങ്ങിയിരുന്നു. കൈറ എന്ന വിമത പോരാളി ആയാണ് അന്ന ബെന്‍ ചിത്രത്തില്‍ എത്തിയത്. ഇതാദ്യമായാണ് താരം സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതും. ചിത്രത്തില്‍ അന്നയുടെ കഥാപാത്രം മരിക്കുന്നുണ്ട്.

എന്നാല്‍ കൈറയുടെ കഥാപാത്രം അവിടെ തീരുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കല്‍ക്കി സംവിധായകന്‍ നാഗ് അശ്വിന്‍. കൈറയ്ക്ക് ഒരു സ്പിന്നോഫ് വന്നേക്കുമെന്ന സൂചനയാണ് നാഗ് അശ്വിന്‍ നല്‍കിയിരിക്കുന്നത്. കല്‍ക്കി സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിട്ടാണ് സ്പിന്നോഫുകള്‍ വരികയെന്നും പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നാഗ് അശ്വിന്‍ വ്യക്തമാക്കി.

നിലവില്‍ ബുജ്ജിയും ഭൈരവയും തമ്മിലുള്ള അടുപ്പത്തിന്റെ കഥ പറയുന്ന അനിമേറ്റഡ് സീരിസ് പുറത്തിറങ്ങിയിട്ടുണ്ട്. സമാനമായ രീതിയില്‍ അനിമേറ്റഡ് സീരിസോ കൈറയുടെ മാത്രം സ്പിന്നോഫ് സീരിസോ ആയിട്ടായിരിക്കും എത്തുക എന്നാണ് നാഗ് അശ്വിന്‍ പറയുന്നത്.

കല്‍ക്കി ഒറ്റ സിനിമ ആയാണ് ഒരുക്കാനിരുന്നതെന്നും എന്നാല്‍ സ്‌ക്രിപ്റ്റ് വികസിച്ചതോടെയാണ് രണ്ട് ഭാഗങ്ങളായി ഒരുക്കാന്‍ തീരുമാനിച്ചതെന്നും നാഗ് അശ്വിന്‍ പറയുന്നുണ്ട്. അതേസമയം, 1000 കോടിയിലേക്ക് കുതിക്കുകയാണ് കല്‍ക്കി. മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് നാഗ് അശ്വിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

സൂപ്പര്‍ താരങ്ങളുടെ ഒരു വലിയ നിര തന്നെ ചിത്രത്തിലുണ്ട്. പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ദിഷ പഠാനി, ശോഭന തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം, കാമിയോ റോളില്‍ വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, എസ്.എസ് രാജമൗലി, രാം ഗോപാല്‍ വര്‍മ്മ തുടങ്ങിയ താരങ്ങളും പ്രമുഖ സംവിധായകരും സിനിമയിലുണ്ട്.

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്