ഫസ്റ്റ് ഹാഫ് ലാഗ് തന്നെയാണ്, സമ്മതിക്കുന്നു.. പക്ഷെ..; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നാഗ് അശ്വിന്‍

‘കല്‍ക്കി 2898 എഡി’ സിനിമയ്‌ക്കെതിരെ പ്രചരിക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ നാഗ് അശ്വിന്‍. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ ഒരുക്കിയ സന്തോഷത്തിലാണ് നാഗ് അശ്വിന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ 1000 കോടിയിലേക്ക് കടക്കാന്‍ പോവുകയാണ് കല്‍ക്കി. ഇതിനിടെയാണ് ചിത്രത്തിനെതിരെ എത്തിയ വിമര്‍ശനങ്ങളോട് സംവിധായകന്‍ പ്രതികരിച്ചത്.

”ഫസ്റ്റ് ഹാഫ് ലാഗ് ആണെന്ന് യൂണിവേഴ്‌സല്‍ റെസ്‌പോണ്‍സ് ആണ്. അത് ന്യായവുമാണ്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍, രണ്ട് മണിക്കൂര്‍ 54 മിനുറ്റ് വരെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ അത് ഞാന്‍ സ്വീകരിക്കും” എന്നാണ് നാഗ് അശ്വിന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്.

”ഇതുപോലൊരു സിനിമ നമുക്ക് ചിന്തിക്കാനാവുന്നതിന്റെ അപ്പുറത്താണ്. ഈ സയന്‍സ് ഫിക്ഷന്‍ നന്നായി ഓടിയാല്‍ വീണ്ടും ഇത്തരം പരീക്ഷണങ്ങള്‍ വരും. അല്ലെങ്കില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കായുള്ള വാതിലുകള്‍ അടയുമായിരുന്നു. ഇത്തരം വലിയൊരു അവസരം കല്‍ക്കി 2898 എഡി തുറന്ന് നല്‍കി.”

”കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ചിത്രീകരണം ആരംഭിച്ചതിനാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. ഭാഗ്യവശാല്‍ ഏറ്റവും വലിയൊരു താരനിര തന്നെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ വലിയ കാസ്റ്റിംഗ് നടന്നതോടെ സാമ്പത്തികത്തിന് പ്രയാസം വന്നില്ല.”

”പിന്നെ വൈജയന്തി മൂവിസുമായി ചേര്‍ന്നുള്ള അവസാന ചിത്രം വിജയം ആയതിനാല്‍ അതും ഗുണകരമായി” എന്നാണ് നാഗ് അശ്വിന്‍ പറയുന്നത്. അതേസമയം, പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ശോഭന, അന്ന ബെന്‍ തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളിലും ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, വിജയ് ദേവരകൊണ്ട, രാജമൗലി, രാം ഗോപാല്‍ വര്‍മ്മ എന്നിവര്‍ കാമിയോ റോളിലും ചിത്രത്തില്‍ വേഷമിട്ടുട്ടുണ്ട്.

Latest Stories

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം