ഒന്നും പറയാനില്ല; ബാലയ്യയ്ക്കായി നഷ്ടമായത് നാഗചൈതന്യയുടെ സമയം, പ്രൊമോഷന്‍ വേദിയില്‍ രോഷം അടക്കിപ്പിടിച്ച് നടന്‍

14 റീല്‍സ് പ്ലസ് ബാനറില്‍ ഒരു സിനിമ ചെയ്യാനിരുന്നതാണ് പരശുറാമും നാഗചൈതന്യയും വമ്പന്‍ പ്രതീക്ഷകളോടെയാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ വാരി പാട എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പരശുറാമിന് അവസരം ലഭിച്ചതോടെ അതെല്ലാം തകിടം മറിയുകയായിരുന്നു.

സര്‍ക്കാര്‍ വാരി പാടയ്ക്ക് ശേഷം, പരശുറാം മറ്റ് വലിയ അവസരങ്ങള്‍ തേടി, നാഗ ചൈതന്യയ്ക്ക് പകരം ബാലകൃഷ്ണയെ വച്ച് സിനിമ ചെയ്യാന്‍ പരശുറാം ശ്രമിച്ചു. ഇതൊക്കെ നാഗചൈതന്യയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ കസ്റ്റഡി എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ, പരശുറാം തന്റെ സമയം പാഴാക്കിയെന്നും ഇത് തന്റെ സമയം പാഴാക്കുന്നതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും തുറന്നടിച്ചു പറഞ്ഞു കൊണ്ട് തന്റെ അനിഷ്ടം പൊതുവേദിയില്‍ തന്നെ നാഗചൈതന്യ പ്രകടമാക്കുകയും ചെയ്തിരിക്കുകയാണ്

മെയ് 12 ന് റിലീസ് ചെയ്യാനിരിക്കുന്ന കസ്റ്റഡി എന്ന തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ തിരക്കിലാണ് നാഗ ചൈതന്യ. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ഈ ദ്വിഭാഷാ ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

അരവിന്ദ് സ്വാമി, കീര്‍ത്തി ഷെട്ടി, സമപ്തത് രാജ്, ശരത്കുമാര്‍, പ്രിയാമണി, പ്രേംജി, വെണ്ണേല കിഷോര്‍, പ്രേമി വിശ്വനാഥ് എന്നിവരും കസ്റ്റഡിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇളയരാജയും യുവന്‍ ശങ്കര്‍ രാജയുമാണ് സംഗീതം ഒരുക്കിയത്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ