നിര്‍ഭാഗ്യകരം; ആ നിമിഷങ്ങള്‍ കുടുംബത്തിന് പ്രിയപ്പെട്ടത്; സാമന്ത-നാഗചൈതന്യ വിവാഹമോചന വാര്‍ത്തയില്‍ പ്രതികരണവുമായി നാഗാര്‍ജ്ജുന

കുറച്ച് ദിവസങ്ങളായി സിനിമാ ലോകത്ത് നിറഞ്ഞ് നിന്ന ചര്‍ച്ചകള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ടു കൊണ്ടായിരുന്നു സാമന്തയും നാഗചൈതന്യയും പിരിയാന്‍ തീരുമാനിച്ച കാര്യം തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍സ്റ്റാറും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന ഇരുവരുടേയും വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് നാഗാര്‍ജുന കുറിപ്പ് പങ്കുവെച്ചത്.

സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. സാമന്ത എന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കുമെന്നും നാഗാര്‍ജുന പറഞ്ഞു.

”ഹൃദയവേദനയോടെ ഞാനിത് പറയട്ടെ! ‘സാമി’നും ‘ചൈ’ക്കുമിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഒരു ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്

സാമും ‘ചൈ’യും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബത്തിന് എന്നും വിലയേറിയതായിരിക്കും. അവള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം അവര്‍ക്ക് രണ്ട് പേര്‍ക്കും കരുത്ത് നല്‍കട്ടെ,” നാഗാര്‍ജുന ട്വിറ്ററില്‍ കുറിച്ചു.

Read more

കഴിഞ്ഞ ദിവസമായിരുന്നു സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.