അവര്‍ പറഞ്ഞു അമ്മ രണ്ടാമതും ഗര്‍ഭിണിയാണെന്ന് , ദയവു ചെയ്ത് എന്നെയോര്‍ത്ത് ഇത് നിര്‍ത്തൂ; വികാരഭരിതയായി നൈനിക

അടുത്തിടെയാണ് നടി മീന സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം നടന്നത്. രജനികാന്ത് ഉള്‍പ്പെയുള്ളവര്‍ ഈ പരിപാടിയില്‍ മീനയെ ആദരിക്കാനായി എത്തിയിരുന്നു. ചടങ്ങില്‍ മീനയുടെ മകളായ നൈനിക വിദ്യാസാഗറും സംസാരിച്ചു. നൈനിക തന്റെ അമ്മയെ കുറിച്ച് വരുന്ന വ്യാജ വാര്‍ത്തകളെ കുറിച്ച് വികാരഭരിതയായാണ് സംസാരിച്ചത്.

‘അമ്മ വളരെയധികം വര്‍ക്ക് ചെയ്യും. എന്നാല്‍ വീട്ടില്‍ വന്നാല്‍ എനിക്ക് വാത്സല്യനിധിയായ അമ്മയാണ്. അച്ഛന്‍ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു. ഞാന്‍ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി. ഇനി ഞാന്‍ എന്റെ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജവാര്‍ത്തകള്‍ എഴുതിയിട്ടുണ്ട്’

‘അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താലോ,’ നൈനിക ചോദിച്ചു.

മകളുടെ വാക്കുകള്‍ കേട്ട് മീനയും വികാരഭരിതയായി. അച്ഛനെപ്പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല മകള്‍. പക്ഷെ കാര്യങ്ങള്‍ അവളിത്ര ആഴത്തില്‍ മനസ്സിലാക്കിയിരുന്നെന്ന് അറിഞ്ഞതില്‍ ആശ്ചര്യമുണ്ടെന്ന് മീന പറഞ്ഞു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം