നല്ല സമയം നിങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്ന് അറിഞ്ഞു, സന്തോഷം; പ്രേക്ഷകരോട് ഒമര്‍ ലുലു

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ‘നല്ല സമയം’ കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. ഇപ്പോഴിതാ പ്രേക്ഷക നിരൂപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകനായ ഒമര്‍ ലുലു. ചെറിയ ബജറ്റില്‍ തട്ടിക്കൂട്ടിയ ഒരു സിനിമയായിരുന്നു ‘നല്ല സമയ’മെന്ന് ഒമര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”നല്ല സമയം സിനിമ നിങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്ന് അറിഞ്ഞു. സന്തോഷം, ഇഷ്ടപ്പെട്ടെങ്കില്‍ ഞാന്‍ വീണ്ടും ഇങ്ങനത്തെ സിനിമ ചെയ്യാന്‍ ഇടവന്നേനെ. ലോക്ഡൗണിന് ഒടിടി റിലീസ് ചെയ്യാന്‍ വേണ്ടി വലിയ ലൊക്കേഷന്‍ ഷിഫ്റ്റ് ഒന്നും ഇല്ലാതെ കുഞ്ഞു ബജറ്റില്‍ ചെയ്ത ഒരു തട്ടിക്കൂട്ട് ഫിലിം തന്നെ ആയിരുന്നു നല്ല സമയം, ജീവിക്കേണ്ട അളിയാ.

പക്ഷേ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ നല്ല സമയം എന്ന സിനിമയ്ക്ക് ഇത്ര റീച്ച് ഉണ്ടാക്കി തന്ന എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. പിന്നെ പടച്ചവന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടരീതിയില്‍ ഉള്ള സിനിമ എടുക്കാന്‍ എന്നെ അനുഗ്രഹിക്കട്ടെ, അപ്പോ എല്ലാവര്‍ക്കും നല്ല സമയം നേരുന്നു.”-ഒമര്‍ ലുലു പറഞ്ഞു.

എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചുവെന്ന് ആരോപിച്ചാണ് എക്‌സൈസ് വകുപ്പ് ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ജനുവരി രണ്ടിനാണ് ചിത്രം തീയറ്ററുകളില്‍നിന്ന് പിന്‍വലിച്ചത്. പിന്നീട് കേസ് ഹൈക്കോടതി റദ്ദാക്കി.

ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Latest Stories

പാക് നടന്‍മാരെ ഇനിയും വച്ച് വാഴിക്കാണോ? ഈ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല; ബോളിവുഡ് സിനിമ നിരോധിക്കാന്‍ പ്രതിഷേധം

'ബുദ്ധിശൂന്യമായ അക്രമത്തിന്റെ പൈശാചിക പ്രവൃത്തി': പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീം കോടതി

IPL 2025: ഐപിഎല്‍ ടീമുകള്‍ ഒത്തുകളിക്കാരുടേത്, എറ്റവും വലിയ ഒത്തുകളിയാണ് നടക്കുന്നത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ താരം

നിരത്തിൽ പായാൻ പുത്തൻ നിഞ്ച 500 ! അപ്രീലിയ RS 457-ന് എതിരാളി?

IPL 2025: ധോണിയെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും, വല്ല കാര്യവുമുണ്ടായിരുന്ന പന്തേ നിനക്ക്, എല്‍എസ്ജി നായകനെ എയറിലാക്കി ഇന്ത്യന്‍ താരം

കശ്മീരിൽ കുടുങ്ങിയവരിൽ മുകേഷും ടി സിദ്ദിഖുമുൾപ്പെടെ 4 എംഎൽഎമാർ, 3 ഹൈക്കോടതി ജഡ്ജിമാർ; നാട്ടിലെത്തിക്കാൻ ശ്രമം

വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട്, സില്‍ക്കിനെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി: ഖുശ്ബു

പഹൽഗാം ഭീകരാക്രമണം: എല്ലാ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുപോകണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

പഹല്‍ഗാമില്‍ ചോര വീഴ്ത്തിയവര്‍; എന്താണ് 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ?

പുര കത്തുന്നതിനിടയില്‍ വാഴ വെട്ടാനിറങ്ങിയത് വിമാനക്കമ്പനികള്‍; ആറിരട്ടി ഉയര്‍ത്തി ശ്രീനഗറിലേക്കുള്ള ടിക്കറ്റ് നിരക്ക്; കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ നിരക്കും കുത്തനെ കുറച്ചു അധിക സര്‍വീസുകളും പ്രഖ്യാപിച്ചു