വീർ പ്രണയം തുറന്നു പറഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി; നമിത

വീർ പ്രണയം തുറന്നു പറഞ്ഞപ്പോൾ താൻ കരഞ്ഞുപോയെന്ന് തെന്നിന്ത്യൻ നടി നമിത കപൂർ. ആ സമയം സന്തോഷം കൊണ്ട് കരയുന്ന അവസ്ഥയിലായിരുന്നു താനെന്ന് താ​രം വ്യക്തമാക്കി. വിവാഹ ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം പറഞ്ഞത്.

“”ഒ​രു ദി​വ​സം വീ​ർ (വീ​രേ​ന്ദ്ര ചൗ​ധ​രി)​ എ​ന്നെ കാ​ന്‍ഡിൽ നൈ​റ്റ് ഡി​ന്ന​റി​ന് ക്ഷ​ണി​ച്ചു. ഒ​രു ബീ​ച്ചി​ലാ​യി​രു​ന്നു അ​ത്. അ​വി​ടെ വ​ച്ച് വീ​ര്‍ പ്ര​ണ​യം തു​റ​ന്നുപ​റ​ഞ്ഞ​പ്പോ​ള്‍ ഞാ​ന്‍ സ​ന്തോ​ഷം കൊ​ണ്ട് ക​ര​യു​ക​യാ​യി​രു​ന്നു. വ​ള​രെ സ​ര്‍​പ്രൈ​സ് ആ​യി​രു​ന്നു അ​ത്. ത​ന്‍റെ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ചാ​ണ് അദ്ദേഹത്തെ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​ത്.

എ​ല്ലാ​വ​രോ​ടും സ് ​നേ​ഹ​ത്തോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യു​മു​ള്ള അദ്ദേഹത്തിന്‍റെ പെ​രു​മാ​റ്റ​മാ​ണ് എ​നി​ക്കി​ഷ്ട​പ്പെ​ട്ട​ത്.​ വ​ള​രെ പെ​ട്ടെ​ന്ന് ഞ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളാ​യി. ഏ​ക​ദേ​ശം ഒ​രു വ​ര്‍​ഷ​ത്തോ​ളം ഞ​ങ്ങ​ള്‍ പ​ല​തും പ​റ​ഞ്ഞും പ​ങ്കു​വ​ച്ചും സൗ​ഹൃ​ദം കൊ​ണ്ടുന​ട​ന്നു. എ​ന്തും പ​ങ്കു​വ​യ്ക്കാ​ന്‍ ക​ഴി​യു​ന്ന സു​ഹൃ​ത്താ​ണ് വീ​ര്‍.

Read more

പ്ര​ണ​യം തു​റ​ന്നുപ​റ​ഞ്ഞ ശേ​ഷം ഞാ​ന്‍ അദ്ദേഹത്തെ കൂ​ടു​ത​ല്‍ മ​ന​സി​ലാ​ക്കി. മ​ന​സി​ലാ​ക്കു​ന്തോ​റും ഇ​ഷ്ടം കൂ​ടി””. വീർ ചൗധരിയെ തന്റെ ജീവിത പ​ങ്കാ​ളി​യാ​യി ല​ഭി​ച്ച​തി​ല്‍ വ​ള​രെ അ​ധി​കം സ​ന്തോ​ഷ​മുണ്ടെന്നും നമിത പറഞ്ഞു.