ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് നടി നമിതയ്ക്കുള്ളത്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയാണ് നമിത പ്രമോദ്. ദിലീപിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത ഇപ്പോള്‍. സിനിമകളില്‍ കോമഡിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ദിലീപ് സീരിയസ് ആണ് എന്നാണ് നമിത പറയുന്നത്.
ദിലീപേട്ടന്‍ സിനിമയില്‍ കോമഡി ആണെങ്കിലും വ്യക്തി ജീവിതത്തില്‍ കുറച്ച് കൂടി സീരിയസ് ആയ ആളാണ്. സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണെങ്കിലും തന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്താല്‍ നന്നാവും ഇങ്ങനെ ചെയ്താല്‍ നന്നാവും എന്നൊക്കെ. ശാന്തനായ വ്യക്തിയാണ് എന്നാണ് നമിത പറയുന്നത്.
‘സൗണ്ട് തോമ’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘കമ്മാര സംഭവം’ എന്നീ ചിത്രങ്ങളില്‍ നമിത ദിലീപിനൊപ്പം വേഷമിട്ടിട്ടുണ്ട്. ‘ഈശോ’ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒക്ടോബര്‍ 5ന് ആണ് സോണി ലിവില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
അതേസമയം, ദിലീപിന്റെ മകളും തന്റെ അടുത്ത കൂട്ടുകാരിയുമായ മീനാക്ഷിയോട് തനിക്ക് ചോദിക്കാനുള്ള ചോദ്യത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ നമിത സംസാരിച്ചിരുന്നു. എങ്ങനെയാണ് ഇത്രയും ബോള്‍ഡ് ആയത്, എങ്ങനെയാണ് ഇമോഷണല്‍ ബാലന്‍സ് എന്നൊക്കെയാണ് തനിക്ക് ചോദിക്കാനുള്ളത് എന്നാണ് നമിത പറഞ്ഞത്.