മഞ്ജു വാര്യര്‍ ഇന്ന് ബ്രാന്‍ഡ് ആണ്, എന്നാല്‍ വിജയമാവാത്ത സിനിമകള്‍ ചെയ്യുന്നുണ്ട്: നമിത പ്രമോദ്

മലയാള സിനിമയില്‍ വരും കാലങ്ങളില്‍ നായികമാരുടെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ വരുമെന്ന് നനടി നമിത പ്രമോദ്. മലയാള സിനിമയിലെ നായികമാരെ കുറിച്ചും സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചുമാണ് താരം സംസാരിച്ചത്. മലയാള സിനിമ ഇപ്പോള്‍ മാറി കൊണ്ടിരിക്കുകയാണെന്നും നമിത പറയുന്നു.

അഭിമുഖങ്ങളില്‍ എന്ത് സംസാരിക്കണമെന്നത് ഓരോരുത്തരുടെ തീരുമാനമാണ്. ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. ഡിപ്ലോമാറ്റിക് ആവുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. അതിന് അവകാശമുണ്ട്. മലയാളം സിനിമ ഇപ്പോള്‍ മാറുന്നുണ്ട്.

മഞ്ജു വാര്യര്‍ ഇന്ന് ബ്രാന്‍ഡ് ആണ്. നല്ല സിനിമകള്‍ ചെയ്യുന്നു. അത്രയും വിജയമാവാത്ത സിനിമകളും ഉണ്ട്. നായികമാരുടെ സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ വരും കാലങ്ങളില്‍ വരും എന്നാണ് ഒരു അഭിമുഖത്തില്‍ നമിത പറയുന്നത്.

Read more

അതേസമയം, ജയസൂര്യ നായകനായ ‘ഈശോ’ ആണ് നമിതയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെയുടെയാണ് പുറത്തിറങ്ങിയത്. ‘രജനി’, ‘എതിരെ’, ‘ഇരവ്’, ‘ആണ്’ തുടങ്ങി നിരവധി സിനിമകളാണ് നമിതയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.