വിവാഹത്തിന് മുമ്പ് മഹേഷ് ബാബു നിബന്ധന വെച്ചിരുന്നു; സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് നമ്രത ശിരോദ്കര്‍

മഹേഷ് ബാബു തന്റെ മുന്നില്‍ നിബന്ധന വെച്ചതു കൊണ്ടാണ് വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നതെന്ന് നമ്രത ശിരോദ്കര്‍. 2005ല്‍ ആണ് നമ്രത തെലുങ്കു സൂപ്പര്‍താരം മഹേഷ് ബാബുവിനെ വിവാഹം ചെയ്തത്. 2004ല്‍ തന്നെ താരം സിനിമ ജീവിതം ഉപേക്ഷിച്ചിരുന്നു.

മഹേഷ് ബാബു തനിക്ക് മുന്നില്‍ ഒരു നിബന്ധന വെച്ചുവെന്നും അതുകൊണ്ടാണ് അഭിനയം നിര്‍ത്തിയത് എന്നുമാണ് നമ്രത ഇപ്പോള്‍ പറയുന്നത്. മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെ ആയിരുന്നു വേണ്ടത്. അതുകൊണ്ടാണ് തുടര്‍ന്ന് അഭിനയിക്കാതിരുന്നത്. അദ്ദേഹത്തിന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നു.

താന്‍ സിനിമയില്‍ എന്നല്ല ഒരു ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കില്‍ കൂടി അദ്ദേഹം തന്നോട് ജോലി വിടാന്‍ പറയുമായിരുന്നു. മഹേഷ് ബാബുവിനെപ്പോലെ തനിക്കും ഒരു നിബന്ധനയുണ്ടായിരുന്നു. താന്‍ മുംബൈയില്‍ നിന്നാണ്. വിവാഹശേഷം ഹൈദരാബാദിലെ മഹേഷ് ബാബുവിന്റെ വലിയ ബംഗ്ലാവില്‍ ജീവിക്കുന്നതില്‍ ആശങ്കകളുണ്ടായിരുന്നു.

ഹൈദരാബാദിലേക്ക് താന്‍ താമസം മാറണമെങ്കില്‍ കുറച്ച് നാളത്തെ സമയം വേണമെന്ന് പറഞ്ഞു. വിവാഹശേഷം മഹേഷ് മുംബൈയിലേക്ക് വന്നു. വിവാഹത്തിന് മുന്നോടിയായി തന്റെ എല്ലാ സിനിമകളും തീര്‍ത്തു. അതിന് ശേഷം എല്ലാ ജോലിയും അവസാനിപ്പിച്ചിരുന്നു എന്നാണ് നമ്രത പറയുന്നത്.

അതേസമയം, അഭിനയത്തിലേക്ക് ഒരിക്കല്‍ പോലും മടങ്ങിവരാന്‍ ഉദ്ദേശിച്ചില്ലെന്നും നമ്രത വ്യക്തമാക്കി. വീട് വിട്ട് ഷൂട്ടിംഗ് സെറ്റില്‍ അധികസമയം ചെലവഴിക്കാന്‍ സാധിക്കില്ല എന്നാണ് നമ്രത ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നമ്രതയ്ക്കും മഹേഷിനും സിതാര, ഗൗതം എന്നീ രണ്ട് മക്കളുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം