കറുത്ത നിറമായിട്ടും ആത്മവിശ്വാസത്തോടെയിരിക്കാന്‍ എങ്ങനെ കഴിയുന്നു, ആ ചോദ്യം കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു: നന്ദിത

2008 ല്‍ റിലീസ് ചെയ്ത ഫിറാഖ് എന്ന സിനിമയില്‍ കൂടിയാണ് നന്ദിത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോഴിതാ ഇരുണ്ട നിറമായതിനാല്‍ തനിക്ക് പലയിടത്തുനിന്നും നേരിടേണ്ടി വന്ന വിചിത്ര അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി.

കോസ്‌മെറ്റിക് ഷോപ്പുകളില്‍ പോയാല്‍ തനിക്ക് അവര്‍ ആദ്യം തരുന്നത് ആന്റി ടാന്‍ ക്രീമുകളാണെന്നും ഇത് ഉപയോഗിച്ചാല്‍ കരുവാളിപ്പ് മാറുമെന്നാണ് അവര്‍ പറയാറുള്ളതെന്നും നന്ദിത പറഞ്ഞു. ഞാന്‍ ഈ നിറത്തില്‍ തന്നെയാണ് ജനിച്ചത്. ഇതില്‍ തന്നെ മരിക്കുകയും ചെയ്യുമെന്നാണ് അവരോട് പറയുന്നത് നടി വ്യക്തമാക്കി.

നിറം സംബന്ധിച്ചുള്ള ധാരാളം ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. മൂന്ന് നാല് തവണ കോളേജുകളില്‍ വെച്ച് ഇത് നടന്നിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതുപോലെ കറുത്ത നിറമായിട്ടും എങ്ങനെ ഇത്ര അത്മവിശ്വാസത്തോടെ കഴിയാന്‍ പറ്റുന്നുവെന്ന് അന്നെന്നോട് ഒരു പെണ്‍കുട്ടി ചോദിച്ചു. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി കാരണം അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ അച്ഛനും അമ്മയും അത്തരമൊരു ചിന്ത തലയിലേക്ക് വെച്ചിരുന്നില്ലെന്നും നടി അഭിപ്രായപ്പെട്ടു.

ഇരുണ്ട നിറമായതിനാല്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് നന്ദിത നേരത്തെയും പൊതുവേദിയില്‍ തുറന്നുസംസാരിച്ചിട്ടുണ്ട്. സ്വിഗാറ്റോയാണ് നന്ദിതയുടെ പുതിയ ചിത്രം. മാനസ് എന്ന യുവാവിന്റെ കഥയാണ് നന്ദിതയുടെ സ്വിഗാറ്റോയെന്ന സിനിമ പറയുന്നത്. കൊവിഡ് മഹാമാരി സമയത്ത് ജോലി നഷ്ടപ്പെട്ട മാനസ് പിന്നീട് സ്വിഗാറ്റോ എന്ന ഫുഡ് ഡെലിവറി ആപ്പില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു