ആ സെറ്റിലും മമ്മൂക്കയെ ലാലേട്ടന്‍ വീഡിയോ കോള്‍ ചെയ്തു, അരമണിക്കൂറെങ്കിലും ഇവര്‍ സംസാരിക്കുന്നതും കണ്ടു: നന്ദു

മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ നന്ദു. സെറ്റില്‍ വെച്ച് ഇരുവരും വീഡിയോ കോള്‍ ചെയ്യുന്നതിനെ കുറിച്ചാണ് നന്ദു പറയുന്നത്. ആറാട്ട് സിനിമയുടെ സെറ്റില്‍ പോലും മമ്മൂട്ടിയെ മോഹന്‍ലാല്‍ വീഡിയോ കോള്‍ ചെയ്യുന്നത് കണ്ടുവെന്നും നന്ദു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ലാലേട്ടനൊപ്പം ആറാട്ട് സിനിമയില്‍ അഭിനയിച്ചപ്പോഴും ഇത് തന്നെ കണ്ടു. ആ സെറ്റിലും മമ്മൂക്കയെ ലാലേട്ടന്‍ വീഡിയോ കോള്‍ ചെയ്തു. ഇവരുടെ വീഡിയോ കോള്‍ കണ്ട് ‘ഞാന്‍ ഇവിടുണ്ട്’ എന്ന് പറഞ്ഞപ്പോള്‍ മൊബൈല്‍ തന്റെ നേരെ വെച്ച് ലാലേട്ടന്‍ മമ്മൂക്കയെ കാണിച്ചു. ‘നമസ്‌കാരം സര്‍’ എന്ന് പറഞ്ഞുപ്പോള്‍ ‘ആ നീയും ഉണ്ടോ’ എന്ന് മമ്മൂക്ക ചോദിച്ചു.

അരമണിക്കൂറെങ്കിലും ഇവര്‍ വാട്ട്‌സ്ആപ്പില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നത് കണ്ടു. അവര്‍ തമ്മില്‍ വളരെ നല്ല സ്നേഹബന്ധമാണുളളത്. ഫാന്‍സുകാര്‍ തമ്മില്‍ അല്ലെ ഇടയ്ക്ക് ഉടക്കാറുളളത്. ഇവര്‍ തമ്മില്‍ അങ്ങനെയൊന്നുമില്ല എന്നും നന്ദു പറഞ്ഞു. മലയാള സിനിമയില്‍ വര്‍ഷങ്ങളായി സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും.

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ