'ദസറ' 100 കോടി ക്ലബ്ബില്‍; സംവിധായകന് ആഡംബര കാര്‍, അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയങ്ങളും സമ്മാനം

റിലീസ് ചെയ്ത് 6 ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബ്ബിലെത്തി നാനിയുടെ ‘ദസറ’. നാനിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് ദസറ. ആദ്യ ദിനം മുതല്‍ ബോക്‌സോഫീസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്.

നാനിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ വിജയാഘോഷം കരിംനഗറില്‍ നടന്നു. നിര്‍മ്മാതാവ് സുധാകര്‍ ചെറുകുരി സംവിധായകന്‍ ഒഡേലയ്ക്ക് ആഡംബര കാര്‍ സമ്മാനിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭനേതാക്കള്‍ക്കും 10 ഗ്രാം സ്വണ്ണം വീതം നല്‍കുകയും ചെയ്തു.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാര്‍ച്ച് 30ന് ആണ് ദസറ തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ദിനം ആഗോള ബോക്‌സോഫീസില്‍ നിന്ന് 38 കോടി രൂപയാണ് ചിത്രം നേടിയത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക.

ഷൈന്‍ ടോം ചാക്കോ, സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യന്‍ സൂര്യന്‍ ഐഎസ്‌സിയാണ് ഛായാഗ്രാഹണം.

അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തില്‍ നാനി അവതരിപ്പിച്ച ‘ധരണി’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ദസറയുടെ കഥ വികസിക്കുന്നത്. 65 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്