അരി സര്‍ക്കാര്‍ തരും, എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ?; സിനിമയില്‍ വന്നതിന് ശേഷം തൊഴിലുറപ്പ് പണിയും പോയെന്ന് നഞ്ചിയമ്മ

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് “അയ്യപ്പനും കോശിയും”. പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ പാടിയ “”കലക്കാത്ത”” എന്ന ഗാനം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി.

അയ്യപ്പനും കോശിക്കും ശേഷം ഇപ്പോള്‍ അഭിനയിക്കാന്‍ പോവുന്നതിന് മുമ്പ് ഇത്ര പൈസ വേണമെന്ന് പറയും എന്ന് തുറന്നു പറയുകയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയിലും അഭിനയിച്ചതിന് 50000 രൂപ കിട്ടി. ഇപ്പോള്‍ ഓരോ പരിപാടിക്കൊക്കെ വിളിച്ചാല്‍ ആയിരമോ രണ്ടായിരമോ കിട്ടുമെന്നും നഞ്ചിയമ്മ ഗൃഹലക്ഷമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ പണിയൊക്കെ വിട്ട് പശുവിനെയും ആടിനെയുമൊക്കെ മറന്ന് വേണം അഭിനയിക്കാന്‍ പോവാന്‍. ഇപ്പോള്‍ പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസ അനുസരിച്ച് സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ.

പണ്ട് തൊഴിലുറപ്പ് പണിയ്ക്ക് പോവുമായിരുന്നു. എന്നാല്‍ സിനിമയില്‍ വന്നതുകൊണ്ട് അവരെന്നെ ഇപ്പോള്‍ ജോലിക്ക് എടുക്കില്ല. “നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്ത പറയും” എന്ന് അവര്‍ പറയും. അങ്ങനെ ആ പണി പോയി. പിന്നെ കണക്കു പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും എന്ന് നഞ്ചിയമ്മ പറയുന്നു.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം