ലോകേഷും ഞാനും കൂടി ഒരു സംഭവം ചെയ്തു, അതാണ് എല്‍സിയുവിന്റെ തുടക്കം; വെളിപ്പെടുത്തി നരേന്‍

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ അടുത്തതായി എത്തുന്ന ചിത്രം ‘കൈതി 2′ തന്നെയാണെന്ന് ഉറപ്പിച്ച് നടന്‍ നരേന്‍. ക്വീന്‍ എലിസബത്ത്’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ ആയിരുന്നു നരേന്‍ സംസാരിച്ചത്. എല്‍സിയുവിന്റെ തുടക്കം പറയുന്ന ഷോര്‍ട്ട് ഫിലിമും എത്തുന്നുണ്ട് എന്നും നരേന്‍ വ്യക്തമാക്കി.

”ഉറപ്പായിട്ടും കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകും. എല്‍സിയുവില്‍ അടുത്തതായി അതാണ് വരുന്നത്. അതിനിടയില്‍ ഒരു സംഭവം ഉണ്ട്, അത് പുറത്തു പറഞ്ഞിട്ടില്ല. ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. ലോകേഷും ഞാനും കൂടി ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്.”

”ഒരു 10 മിനിറ്റ് ഷോര്‍ട്ട് ഫിലിം ആണ്. അതിന് എല്‍സിയുവുമായി ബന്ധമുണ്ട്. അതാണ് എല്‍സിയുവിന്റെ തുടക്കം. അതിപ്പോള്‍ അധികം താമസിയാതെ വരും” എന്നാണ് നരേന്‍ പറയുന്നത്. അതേസമയം, കൈതി 2വിന്റെ ഇനിയുള്ള കഥ തനിക്ക് അറിയില്ലെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ നരേന്‍ വ്യക്തമാക്കിയിരുന്നു.

വിക്രം ഇറങ്ങിയ ശേഷം കഥ മുഴുവന്‍ മാറി അതായത് താന്‍ ചെയ്ത കഥാപാത്രമായ ബിജോയുടെ ലൈഫ് മാറി എന്നാണ് നരേന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 2019ല്‍ ആണ് കൈതി തിയേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷം ജൂണില്‍ ആയിരുന്നു വിക്രം റിലീസ് ചെയ്തത്.

കൈതിയിലെ നരേന്റെ കഥപാത്രം ബിജോയും കാര്‍ത്തിയുടെ കഥപാത്രം ഡില്ലിയും വിക്രം സിനിമയിലും എത്തുന്നുണ്ട്. കൈതിയുടെ രണ്ടാം ഭാഗം എത്തിയതിന് ശേഷമാകും വിക്രത്തിന്റെ രണ്ടാം ഭാഗം ലോകേഷ് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍