അടൂരിന്റെ നിഴല്‍ക്കുത്തിലൂടെ വെള്ളിത്തിരയിലെയിലെത്തിയ നരേന്‍ വളരെ പെട്ടെന്ന് തന്നെ മുഖ്യധാരാ സിനിമകളിലൂടെ പ്രധാന താരമായി ഉയര്‍ന്നുവന്നു. നായക നിരയിലേക്ക് തന്നെ വളരെപ്പെട്ടെന്ന് നരേന്‍ എത്തുമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് മലയാളി പ്രേക്ഷകര്‍ നരേനെ കണ്ടില്ല. തമിഴിലേക്ക് ചുവട് മാറ്റിയ നടന്‍ തനിക്കവിടെ നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
തമ്പിക്കോട്ടൈ എന്ന സിനിമയായിരുന്നു അത് 25 ദിവസത്തെ വര്‍ക്ക് ബാക്കി നില്‍ക്കുമ്പോള്‍ ഡയറക്ടറും നിര്‍മ്മാതാവും വഴക്ക് തുടങ്ങി. റിലീസ് ചെയ്യാന്‍ പോലും നിര്‍മ്മാതാവിന്റെ കയ്യില്‍ കാശില്ലെന്ന് അറിഞ്ഞതോടെ ഞാന്‍ തന്നെ സഹായിച്ച് കുറച്ചു പണം തരപ്പെടുത്തി കൊടുത്തു.
ആ സിനിമയുടെ വിതരണക്കാരന്‍ 8 കോടി രൂപയാണുണ്ടാക്കിയത്. അതില്‍ ഒരു രൂപ പോലും എനിക്ക് നല്‍കിയില്ല. അയാള്‍ ഞങ്ങളെ പറ്റിച്ചുവെന്ന് അറിയുന്നത് തന്നെ രണ്ട്- മൂന്ന് മാസം കഴിഞ്ഞാണ്. അയാളെ പോലീസ് അറസ്റ്റ് ചെയ്തു . മലയാളിയായതുകൊണ്ട് എന്നെ പിന്തുണയ്ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. നരേന്‍ കൂട്ടിച്ചേര്‍ത്തു.