തഗ്ഗിന് വേണ്ടി നിഖിലേച്ചി അങ്ങനെ പറയുന്നതല്ല, ചെറുപ്പം മുതലേ ഇങ്ങനെയാണ്: നസ്‌ലിന്‍

അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ക്ക് തഗ് മറുപടികള്‍ കൊടുക്കാറുള്ള താരമാണ് നിഖില വിമല്‍. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറാതെ അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനാല്‍ ‘തഗ് റാണി’ എന്നൊരു പേരും സോഷ്യല്‍ മീഡിയ നിഖിലയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ തഗ്ഗിന്റെ പേരില്‍ നിഖിലയ്‌ക്കെതിരെ ട്രോളുകളും പരിഹാസങ്ങളും വരാറുണ്ട്.

നിഖിലയുടെ ഈ തഗ് അടിക്കല്‍ ചെറുപ്പം മുതലേയുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ നസ്‌ലിന്‍. നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും അത് അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണെന്നും നസ്ലിന്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

”ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖിലേച്ചി. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും അടുത്തറിയാം. ഇവള് ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ല. നിഖില എന്ന വ്യക്തി അങ്ങനെയാണ്.”

”അതൊരിക്കലും ഒരാളെ വേദനിപ്പിക്കാന്‍ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്” എന്നാണ് നസ്ലിന്‍ പറയുന്നത്.

അതേസമയം, ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലന്‍ എന്ന ചിത്രമാണ്് നസ്ലിന്റെയും നിഖിലയുടെതുമായി റിലീസിന് ഒരുങ്ങുന്നത്. ജോ ആന്റ് ജോ, അയല്‍വാശി, 18+ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നസ്ലിനും നിഖിലയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍