'ശ്രീനാഥ് ഭാസി ലഹരി ഉപയോഗിക്കാറുണ്ടോ?'; പ്രതികരിച്ച് നസ്ലിന്‍

മലയാള സിനിമയിലെ ലഹരിമരുന്ന് വിവാദങ്ങളോട് പ്രതികരിച്ച് യുവതാരം നസ്ലിന്‍. ‘നെയ്മര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. ലഹരിമരുന്ന് വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് നസ്ലിന്‍ പറയുന്നത്.

”എനിക്ക് അറിയില്ല. സത്യമായിട്ടും എനിക്ക് അറിയില്ല. ഞാനിതുവരെ കണ്ടിട്ടില്ല യൂസ് ചെയ്യുന്നതൊന്നും. അതുകൊണ്ട് എനിക്കറിയില്ല. ഈ കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല. ഈ കാര്യത്തില്‍ ഒരുപാട് ചര്‍ച്ചകളും പ്രതികരണങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്.”

”ഞങ്ങളുടെ ഒരു റിയാക്ഷന്‍ കിട്ടിയിട്ട് ഇതില്‍ വല്യ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇതില്‍ കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല” എന്നാണ് നസ്ലിന്‍ പറയുന്നത്. പ്രസ് മീറ്റില്‍ പങ്കെടുത്ത നടന്‍ മാത്യുവും സമാനമായ പ്രതികരണം തന്നെയാണ് നടത്തുന്നത്.

ലഹരിമരുന്ന് ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗത്തെയും സിനിമാ സംഘനകള്‍ വിലക്കിയത്. ഇതിനെ തുടര്‍ന്നുള്ള വിവാദം ചര്‍ച്ചകളില്‍ നിറയുന്നുമുണ്ട്. താരങ്ങള്‍ ഇപ്പോള്‍ ‘അമ്മ’ സംഘടനയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം, വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ സുധി മാഡിസണ്‍ ആണ് നെയ്മര്‍ സിനിമ സംവിധാനം ചെയ്യുന്നത്. വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം