പ്രതിഫലം കൂട്ടി ചോദിച്ചു, അന്ന് 'അമ്മ' എന്നെയും വിലക്കി; വെളിപ്പെടുത്തി നവ്യ

പ്രതിഫലം കൂട്ടി ചോദിച്ചതിന്റെ പേരില്‍ ‘അമ്മ’ സംഘടന തന്നെയും വിലക്കിയിട്ടുണ്ടെന്ന് നടി നവ്യ നായര്‍. ‘പട്ടണത്തില്‍ സുന്ദരന്‍’ എന്ന സിനിമയില്‍ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന് പറഞ്ഞാണ് തനിക്ക് വിലക്ക് വന്നത് എന്നാണ് നവ്യ നായര്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പട്ടണത്തില്‍ സുന്ദരന്‍ സിനിമയില്‍ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന് പറഞ്ഞ് പ്രൊഡ്യൂസര്‍ പരാതി നല്‍കി. തനിക്കും വിലക്ക് വന്നു. തന്നെ കളിയാക്കി ബാന്‍ഡ് ക്വീന്‍ എന്നൊക്കെ വിളിക്കുമായിരുന്നു. എന്നാല്‍ അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. ശരിക്കും അതൊരു വ്യാജ വാര്‍ത്തയായിരുന്നു.

താന്‍ അങ്ങനെ പൈസ ചോദിച്ചിട്ടില്ല. പക്ഷെ അത് പിന്നീട് തെളിഞ്ഞു, താന്‍ പൈസ കൂട്ടി ചോദിച്ചതല്ലാ എന്ന്. പക്ഷെ വിലക്ക് വന്നു. അത് കഴിഞ്ഞാട്ടാണ് തന്റെ വിശദീകരണം കേട്ടത്. കേട്ട് കഴിഞ്ഞപ്പോള്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് മനസിലായി. വിലക്ക് നീക്കുകയും ചെയ്തു.

പക്ഷെ അങ്ങനൊരു ബാന്‍ ഉണ്ടായിട്ടുണ്ട് എന്നാണ് നവ്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നീ താരങ്ങളെ വിലക്കിയതിന് പിന്നാലെയുള്ള നവ്യയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധ നേടുകയാണ്. മുമ്പ് പൃഥ്വിരാജ്, തിലകന്‍ എന്നിവര്‍ക്കൊക്കെ സിനിമയില്‍ വിലക്ക് വന്നിരുന്നു.

അതേസമയം, ‘ജാനകി ജാനേ’ എന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് നവ്യ ഇപ്പോള്‍. സൈജു കുറുപ്പും നവ്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മെയ് 12ന് ആണ് റിലീസ് ചെയ്യുന്നത്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി