നാട്ടുകാര്‍ ഇടപെട്ട് കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങി.. നൃത്തവിദ്യാലയത്തിലേക്ക് കയറാന്‍ ഇന്നും വഴിയില്ല: നവ്യ നായര്‍

അടുത്തിടെയാണ് നടി നവ്യ നായര്‍ കൊച്ചിയില്‍ ‘മാതംഗി’ എന്ന നൃത്തവിദ്യാലയം ആരംഭിച്ചത്. നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം. എന്നാല്‍ തന്റെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്‌റ്റേ അടക്കം പലതും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നവ്യ ഇപ്പോള്‍.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഒപ്പം മാതംഗിയിലെ കാഴ്ചകളും നവ്യ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. നൃത്ത വിദ്യാലയം ആരംഭിക്കാന്‍ പ്ലാന്‍ ഇട്ടപ്പോഴേ, നാട്ടില്‍ നിന്നും കഴിയുന്നത്ര പേര്‍ വരട്ടെ എന്ന് കരുതി ആ വിവരം എല്ലാവരോടുമായി പറഞ്ഞു.

എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല. മാത്രമല്ല, അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്തു. ആ മേഖലയിലെ താമസക്കാര്‍ പലരും മുതിര്‍ന്ന പൗരന്മാരാണെന്നും, അവരുടെ സൈ്വര്യ ജീവിതത്തിന് വിലങ്ങുതടിയായി നൃത്ത വിദ്യാലയം മാറാന്‍ സാധ്യതയുണ്ട് എന്നും ആരോപിച്ച് നാട്ടുകാര്‍ സ്റ്റേ ഓര്‍ഡര്‍ വാങ്ങി.

അകമഴിഞ്ഞ ഗുരുവായൂരപ്പന്‍ ഭക്തയാണ് താന്‍. എന്ത് പ്രശ്മുണ്ടായാലും പ്രാര്‍ത്ഥന മുടക്കിയില്ല. പ്ലോട്ടിന്റെ മറ്റൊരു വശത്ത് കൂടി പോകുന്ന റോഡിലേക്ക് വീടിന്റെ ദിശമാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്നും ആര്‍ക്കും ഒരു ശല്യമുണ്ടാകാതെ മാതംഗി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് നവ്യ പറയുന്നത്.

അതേസമയം, കുട്ടിക്കാലം മുതല്‍ നൃത്തം പഠിക്കുന്ന നവ്യ യുവജനോത്സവ വേദികളില്‍ സജീവമായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയില്‍ നായികയായി അഭിനയിക്കുന്നത്. നന്ദനം എന്ന സിനിമയില്‍ അഭിയിച്ചതോടെയാണ് താരം ഏറെ ശ്രദ്ധ നേടിയത്. പിന്നീട് പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ