'ഞാൻ അതൊന്നും കാണാറില്ല, ഒരു ബോളിവുഡ് സിനിമ ഇപ്പോള്‍ ഹിറ്റായാല്‍ ഈ ചര്‍ച്ചയെല്ലാം മാറിമറിയും '; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തെ കുറിച്ച് നവാസുദ്ദീന്‍ സിദ്ദിഖി

തെന്നിന്ത്യന്‍ സിനിമകളുടെ വന്‍ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. തെന്നിന്ത്യന്‍ സിനിമകള്‍ താന്‍ കാണാറില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. വാണിജ്യ സിനിമകളൊന്നും താന്‍ കാണാറില്ല. സിനിമകള്‍ കാണാന്‍ സമയം കിട്ടാറില്ല. അതുകൊണ്ട് ഈ സിനിമകളുടെ അഭിപ്രായം പറയാനില്ലെന്ന് താരം പറഞ്ഞു.

‘ഒരു സിനിമ നന്നായി വരുമ്പോള്‍ എല്ലാവരും ചേരുകയും അത് അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രശംസിക്കുന്നു. എന്നാല്‍, ഒരു സിനിമ ഹിറ്റായില്ലെങ്കില്‍, ആളുകള്‍ അതിനെ അര്‍ഹിക്കുന്നതിലും കൂടുതല്‍ വിമര്‍ശിക്കുന്നു. ഇതൊരു ഫാഷന്‍ പോലെയാണ്, ഇപ്പോള്‍ ഒരു ബോളിവുഡ് സിനിമ വന്‍ ഹിറ്റായാല്‍ ഈ ചര്‍ച്ചകളെല്ലാം മാറും. ഇതൊരു പ്രവണത മാത്രമാണെന്ന് ഞാന്‍ കരുതുന്നു’.- നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.

തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തില്‍ ബോളിവുഡില്‍ അടക്കം നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മില്‍ ഇത് സംബന്ധിച്ച് വാക് പോര് നടന്നിരുന്നു. സിനിമ വ്യവസായത്തെ വേര്‍തിരിക്കുന്നത് ന്യായമല്ല എന്നായിരുന്നു അഭിഷേക് ബച്ചന്‍ പറഞ്ഞത്. തെലുങ്ക്, കന്നഡ സിനിമകള്‍ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നുവെന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മ പ്രതികരണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം