നല്ല പ്രതിഫലം ലഭിച്ചത് കൊണ്ടുമാത്രമാണ് ആ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചത്: നവാസുദ്ദീൻ സിദ്ദിഖി

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ദിഖി. ബ്ലാക്ക് ഫ്രൈഡേ, കഹാനി, ഗ്യാങ്ങ്സ് ഓഫ് വസേപ്പൂർ, രമൺ രാഘവ് 2.0, ലഞ്ച്ബോക്സ്, ഫോട്ടോഗ്രാഫ്, തലാഷ്, പത്താങ്ങ്, സേക്രഡ് ഗെയിംസ് (വെബ് സീരീസ്) തുടങ്ങീ മികച്ച സിനിമകളിലൂടെ ഗംഭീര പ്രകടനമാണ് നവാസുദ്ദീൻ സിദ്ദിഖി കാഴ്ച വെച്ചത്.

രണ്ട് തെന്നിന്ത്യൻ സിനിമകളിലും നവാസുദ്ദീൻ സിദ്ദിഖി വേഷമിട്ടിട്ടുണ്ട്. കാർത്തിക് സുബ്ബരാജ് ചിത്രം ‘പേട്ട’യിൽ രജനികാന്തിന്റെ വില്ലനായാണ് താരം എത്തിയത്. കൂടാതെ തെലുങ്ക് ചിത്രം സൈന്ധവത്തിലും താരം എത്തിയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് നവാസുദ്ദീൻ സിദ്ദിഖി. മികച്ച പ്രതിഫലം ലഭിച്ചതുകൊണ്ടാണ് താൻ ഈ രണ്ട് സിനിമകളിലും അഭിനയിച്ചത് എന്നാണ് നവാസുദ്ദീൻ സിദ്ദിഖി പറയുന്നത്.

“രമണ്‍ രാഘവ് പോലെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന്‍റെ വികാരങ്ങള്‍ എന്‍റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അതിലെനിക്ക് ഉറപ്പ് പോരാ. മികച്ച പ്രതിഫലം ലഭിച്ചതുകൊണ്ടാണ് ആ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചത്

കാണികളെ പറ്റിക്കലാണ് ശരിക്കും അത്. അവര്‍ക്ക് അത് മനസിലാവണമെന്നില്ല. പക്ഷേ എനിക്ക് അതറിയാം. ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത് പോലെയാണ് ഞാന്‍ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത്. പരസ്യത്തിലെ ഉത്പന്നത്തോട് ഒരുതരം വൈകാരിക അടുപ്പവും എനിക്ക് ഉണ്ടാവില്ല. പണം കിട്ടുമെന്ന് മാത്രം.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നവാസുദ്ദീൻ സിദ്ദിഖി പറയുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ