ബലാത്സംഗിയെന്ന് വിളിച്ചു സഹോദരന് എതിരെ നവാസുദ്ദീന്‍ സിദ്ദിഖിയുടെ നൂറ് കോടി മാനനഷ്ട കേസ്, പരസ്പരം ചെളി വാരിയെറിയാതെയെന്ന് കോടതി

സഹോദരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. സഹോദരന്‍ ഷംസുദ്ദീന്‍ സിദ്ദിഖി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ പരാതി. പരസ്പരം ചെളിവാരിയെറിയരുതെന്ന് ഇരുവര്‍ക്കും ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ആര്‍.ഐ ചഗ്ലയാണ് നിര്‍ദേശം നല്‍കിയത്.

സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ മെയ് 3ന് സഹോദരന്മാരോട് അവരുടെ അഭിഭാഷകര്‍ക്കൊപ്പം ജഡ്ജിയുടെ ചേംബറില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. മുന്‍ ഭാര്യ സൈനബിന്റെ പേരും നവാസുദ്ദീന്‍ സിദ്ദിഖി പരാതിയില്‍ പറയുന്നുണ്ട്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നവാസുദ്ദീന്‍ സിദ്ദിഖിയും മുന്‍ ഭാര്യയും തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നത്. സമാനമായ ചര്‍ച്ച നവാസുദ്ദീനും ഷംസുദ്ദീനുമിടയില്‍ നടക്കും. നവാസുദ്ദീന്‍ സിദ്ദിഖി ‘ബലാത്സംഗം ചെയ്യുന്നയാളും പീഡകനും’ ആണെന്ന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഷംസുദ്ദീന്‍ സിദ്ദിഖി നീക്കം ചെയ്താല്‍ മാത്രമേ ചര്‍ച്ച ആരംഭിക്കൂ എന്ന് അഭിഭാഷകന്‍ പറഞ്ഞു.

രണ്ട് മക്കള്‍ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നവാസുദ്ദീന്‍ സിദ്ദിഖി മുന്‍ ഭാര്യ സൈനബിനെതിരെ കോടതിയെ സമീപിച്ചത്. മക്കളെ തന്നെ അറിയിക്കാതെയാണ് ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും ഇരുവരുടെയും പഠനം തടസ്സപ്പെട്ടെന്നും നവുാസുദ്ദീന്‍ ആരോപിച്ചു.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്