ഞാന്‍ ആരുടെ കൂടെയാണ് പോയതെന്ന് അറിയണം, 60ല്‍ അധികം മെസേജുകളാണ് എന്റെ ഫോട്ടോഗ്രാഫര്‍ക്ക് വന്നത്; വെളിപ്പെടുത്തി നടി നയന

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് നടി നയന എല്‍സ തുറന്നു പറഞ്ഞിട്ടുണ്ട്. നയനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറുകയും ചെയ്തിരുന്നു. തന്നെ കുറിച്ചുള്ള ഗോസിപ്പുകള്‍ അറിയാന്‍ വേണ്ടി തന്റെ ഫോട്ടോഗ്രാഫറിന് പലരും മെസേജ് അയച്ചിട്ടുണ്ട് എന്നാണ് നയന ഇപ്പോള്‍ പറയുന്നത്.

ആദ്യമായി സോളോ ട്രിപ് ചെയ്ത അനുഭവം പങ്കുവച്ചാണ് നയന സംസാരിച്ചത്. ആദ്യമായി സോളോ ട്രിപ്പ് പോയത് മാലിദ്വീപിലാണ്. അതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ആ സമയത്ത് തന്റെ ഫോട്ടോഗ്രാഫര്‍ക്ക് ഒരുപാട് പേര്‍ മെസേജ് ചെയ്തു. അറുപതിലധികം മെസേജുകള്‍ ലഭിച്ചിരുന്നു.

നയന ആരുടെ കൂടെയാണ്, കപ്പിള്‍സിന്റെ ചിത്രം എപ്പോഴാണ് പുറത്ത് വിടുന്നത് എന്നൊക്കെ. താന്‍ സോളോ ആണെന്ന് പറഞ്ഞിട്ട് ആര്‍ക്കും ദഹിച്ചിരുന്നില്ല. ഗോസിപ്പാണ് എല്ലാവര്‍ക്കും വേണ്ടത്. ഇത്രയും പേര്‍ നിന്റെ കാര്യത്തില്‍ കണ്‍സേണ്‍ഡ് ആണെന്ന് ഫോട്ടോഗ്രാഫര്‍ കാണിച്ചു തന്നു.

ഓ ഇത്രയും പേര്‍ക്ക് തന്നെ കുറിച്ച് കരുതല്‍ ഉണ്ടല്ലോ എന്നാണ് താന്‍ പറഞ്ഞത്. അപ്പോഴാണ് തനിക്കത് മനസിലായത്, ഇതൊക്കെ ആരെയാണ് ബോധിപ്പിക്കേണ്ടത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ ഒരുപാട് സന്തോഷം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട് എന്നാണ് നയന ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തന്റെ മാതാപിതാക്കളും അവരുടെ മുന്‍തലമുറയുമൊക്കെ പുറത്തായിരുന്നതിനാല്‍ അവര്‍ പുരോഗമന ചിന്താഗതിയുള്ളവരാണെന്നും നയന പറയുന്നുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ അവര്‍ക്ക് പേടിയുണ്ടാക്കുന്നുണ്ടെന്നും നടി പറയുന്നുണ്ട്.’കുര്‍ബാനി’ ആണ് നയനയുടെ ഏറ്റവും പുതിയ ചിത്രം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു