നീ ഇപ്പോള്‍ പൂര്‍ണയായിരിക്കുന്നു, തങ്കമേ നീ എന്റെ ഉയിരും ഉലകവും: നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിഘ്‌നേഷ്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ 39 -ാം ജന്മദിനമായിരുന്നു ഇന്നലെ. വിഘ്‌നേഷുമായുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയായിരുന്നു ഇത്. കൂടാതെ അടുത്തിടെയാണ് താരത്തിന് വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളും പിറന്നത് . ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള വിഘ്‌നേഷിന്റെ കുറിപ്പാണ്.

ഒന്നിച്ച് ആഘോഷിക്കുന്ന നയന്‍താരയുടെ ഒന്‍പതാമത്തെ പിറന്നാളാണ് ഇത് എന്നാണ് വിഘ്‌നേഷ് പറയുന്നത്. ഭാര്യാഭര്‍ത്താക്കന്മാരും അച്ഛനമ്മമാരുമായതിനു ശേഷമുള്ള ഈ പിറന്നാള്‍ ഏറെ സ്‌പെഷ്യലാണ് എന്നാണ് വിഘ്‌നേഷ് കുറിക്കുന്നത്.

വിഘ്‌നേഷിന്റെ കുറിപ്പ് വായിക്കാം

നിന്നോടൊപ്പമുളള ഒരോ പിറന്നാളും ഏറെ സ്‌പെഷ്യലും ഓര്‍മയില്‍ നില്‍ക്കുന്നതും വ്യത്യസ്തവുമായിരുന്നു . പക്ഷെ ഇതായിരിക്കും ഏറെ പ്രത്യേകതയുളളത് . ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയില്‍ ഒന്നിച്ചു ജീവിതം ആരംഭിച്ചതിനും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമായതിനും ശേഷമുള്ള പിറന്നാളാണ് .

ശക്തമായ വ്യക്തിത്വത്തിന് ഉടമയായാണ് ഞാന്‍ നിന്നെ കാണുന്നത് . നീ ചെയ്യുന്ന കാര്യങ്ങളിലെല്ലാം ഈ കരുത്തുകാണാം . ജീവിതത്തോട് നീ കാണിക്കുന്ന സത്യസന്ധതയും ആത്മാര്‍ത്ഥതയും എന്നെ എപ്പോഴും പ്രചോദിപ്പിക്കാറുണ്ട് .

പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോള്‍ , ഇതുവരെ നിനക്കുണ്ടായ ഏറ്റവും സന്തോഷത്തിലും പൂര്‍ണതയിലുമാണ് നീ എത്തിയത് . നീ ഇപ്പോള്‍ പൂര്‍ണയായിരിക്കുന്നു . ഏറ്റവും സന്തോഷവതിയും ആത്മവിശ്വാസവുമുള്ളവളായി . നീ കൂടുതല്‍ സുന്ദരിയായി.

ജീവിതം മനോഹരമാണെന്ന് തോന്നുന്നു … സംതൃപ്തിയും നന്ദിയും . എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു ! നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം . നമുക്ക് ഒന്നിച്ചു വളര്‍ന്നുകൊണ്ട് . ഇന്നും എന്നും നിന്നെ സ്‌നേഹിക്കുന്നു പൊണ്ടാട്ടി , തങ്കമേ , എന്റെ ഉയിരും ഉലകവും .

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ