എന്താണ് ഇങ്ങനെയെന്ന് ചിന്തിച്ചു പോകും: ഓഡിയോ ലോഞ്ചുകള്‍ക്ക് പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നയന്‍താര

ഓഡിയോ ലോഞ്ചുകള്‍ക്ക് പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി നയന്‍താര. തന്റെ പുതിയ സിനിമ കണക്ടിന്റെ ഭാഗമായി നടി നല്‍കിയ പുതിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ‘ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട്. സിനിമയിലേക്ക് വന്ന തുടക്കകാലത്ത് സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായുള്ള സിനിമകള്‍ ഉണ്ടായിരുന്നില്ല.’

‘സിനിമയില്‍ മാത്രമല്ല സിനിമയുടെ ഓഡിയോ ലോഞ്ച് ഫങ്ഷന് പോയാലും ഹീറോയിനെ സൈഡില്‍ എവിടെയെങ്കിലും ഒതുക്കി നിര്‍ത്തും ഒരു തരത്തിലുള്ള ഇംപോര്‍ട്ടന്‍സും നല്‍കാറുണ്ടായിരുന്നില്ല. എന്താണ് ഇങ്ങനൊരു രീതിയെന്ന് അന്ന് ഞാന്‍ ചിന്തിച്ചിരുന്നു.’

അതുകൊണ്ട് തന്നെയാണ് അത്തരം പരിപാടികള്‍ കുറയൊക്കെ ഞാന്‍ ആ സമയത്ത് ഒഴിവാക്കിയത്. സ്ത്രീകള്‍ക്ക് പ്രാധാന്യം വേണമെന്ന് ഞാന്‍ അന്നേ ചിന്തിച്ചിരുന്നു. ഇപ്പോള്‍ ഒട്ടനവധി പേര്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രമായ സിനിമകള്‍ ചെയ്യാന്‍ തയ്യാറായി വരുന്നുണ്ട്.’

‘ഞാന്‍ എന്നെ കുറിച്ച് വരുന്ന എല്ലാ കാര്യങ്ങളും കാണാറുണ്ട്. പക്ഷെ അതൊന്നും മനസിലേക്ക് എടുക്കാറില്ലെന്ന് മാത്രം. ലവ് എന്ന് ഞാന്‍ കരുതുന്നതെല്ലാം വിക്കിയാണ്. വിക്കി ജീവിതത്തിലേക്ക് വന്ന ശേഷം ഇനി ഒന്നിനെ കുറിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ലെന്നും എന്ത് പ്രശ്‌നം വന്നാലും വിക്കി എനിക്കൊപ്പം ഉണ്ടാകുമെന്നും എനിക്ക് അറിയാം. അതിനാല്‍ തന്നെ ലൈഫ് സെറ്റിലായപോലെ ഒരു തോന്നലാണ്.’ നയന്‍താര കൂട്ടിച്ചേര്‍ത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു