ആശുപത്രിയില്‍ ആണെന്നു കരുതി മുടിയൊക്കെ വലിച്ചുപറിച്ച് ഇരിക്കണോ?; മാളവികയുടെ പരിഹാസത്തിന് മറുപടിയുമായി നയന്‍താര

തന്നെ വിമര്‍ശിച്ച നടി മാളവിക മോഹനന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നയന്‍താര. ‘രാജാ റാണി’ എന്ന ചിത്രത്തിലെ ഒരു ആശുപത്രി സീനില്‍ ഒരു സൂപ്പര്‍ താരം ഫുള്‍ മേക്കപ്പില്‍ ആയിരുന്നു, മരിക്കാന്‍ കിടക്കുന്ന സീനില്‍ അഭിനയിക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ അഭിനയിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു ഒരു ഇന്റര്‍വ്യൂവില്‍ മാളവിക പറഞ്ഞത്.

നയന്‍താരയുടെ പേരെടുത്ത് പറയാതെ ആയിരുന്നു ഈ പരാമര്‍ശം. ഇതിനോടാണ് നയന്‍താര പ്രതികരിച്ചത്. ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ വലിച്ചുപറിച്ച് ഇട്ട് ഇരിക്കണമെന്നുണ്ടോ? എന്നാണ് നയന്‍താര ചോദിക്കുന്നത്. സംവിധായകന്‍ പറഞ്ഞതാണ് താന്‍ ചെയ്തതെന്നും നയന്‍താര പറയുന്നു.

ഒരു നടി ഒരു അഭിമുഖത്തില്‍ താന്‍ സിനിമയില്‍ ഫുള്‍ മേക്കപ്പില്‍ ഇരുന്നതിനെ വിമര്‍ശിച്ചു കണ്ടു. അവര്‍ തന്റെ പേര് പരാമര്‍ശിക്കുന്നില്ല. എങ്കിലും അത് തന്നെ കുറിച്ചാണെന്ന് മനസിലായി. ഒരു ആശുപത്രി സീനില്‍ താന്‍ ഫുള്‍ മേക്കപ്പില്‍ അഭിനയിച്ചെന്നും തന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെര്‍ഫെക്റ്റ് ആയിരുന്നുവെന്നും അവര്‍ പറയുന്നു.

ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ വലിച്ചുപറിച്ച് ഇട്ട് ഇരിക്കണമെന്നുണ്ടോ? താന്‍ അങ്ങനെ കണ്ടിട്ടില്ല. ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും ശുശ്രൂഷിക്കാനും ആളുണ്ടാകില്ലേ? റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതുപോലെ ഒട്ടും മേക്കപ്പില്ലാതെ മുഷിഞ്ഞ വേഷത്തില്‍ അഭിനയിക്കേണ്ടി വരും. പക്ഷേ ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന തരത്തിലാണ് മേക്കപ്പ് ചെയ്യണ്ടത്.

ഈ പറഞ്ഞ രംഗം ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ നിന്നുള്ളതായിരുന്നു. ആ സിനിമയില്‍ സംവിധായകന്‍ പറഞ്ഞ രീതിയിലാണ് സ്‌റ്റൈല്‍ ചെയ്തത്. താന്‍ എപ്പോഴും എന്റെ സംവിധായകര്‍ പറയുന്നത് അതുപോലെ അനുസരിക്കുന്ന ആളാണ് എന്നാണ് നയന്‍താര പറയുന്നത്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍