'ഞാൻ ലൈറ്റ് ഓഫ് ചെയ്യാറില്ല, അങ്ങനെ കിടന്നാൽ പ്രേതത്തിന് ഈസിയായിരിക്കും'; കാരണം തുറന്നു പറഞ്ഞ് നയൻ‌താര

‘ജവാനിൽ’ ഷാരൂഖ് ഖാന്റെ നായികയായി ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരറാണി നയൻ‌താര. മികച്ച സ്ക്രീൻ പ്രസൻസ് കൊണ്ടും ആക്ഷൻ സീനുകൾ കൊണ്ടും ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ തന്നെ താരം തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് താരം. ശക്തമായ കഥാപാത്രം ആണ് ചിത്രത്തിൽ അവതരിപ്പിച്ചതെങ്കിലും തന്റെ പേടികളെ കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന നയൻതാരയുടെ പഴയ അഭിമുഖം ഇപ്പോൾ വൈറലാവുകയാണ്.

‘കണക്റ്റ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് സിനിയുലകം എന്ന ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രേതങ്ങളെ പേടിയുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. ‘ഒരുപാട് ഭയമൊന്നും ഇല്ല. എന്നാൽ കുറച്ച് ഭയമുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോൾ പേടി തോന്നാറുണ്ട്. ഒറ്റയ്ക്കിരുന്നു ഹൊറർ സിനിമകൾ കാണുന്ന ഒരു സമയമുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ചെയ്യാറില്ല’

‘ഹൊറർ സിനിമ കാണാൻ ഇഷ്ടമാണ്. ത്രില്ലിംഗ് ആയി തോന്നിയത് കൊണ്ട് ഒരുപാട് കാണുമായിരുന്നു. അപ്പോൾ ചിലപ്പോ എവിടെ നിന്നാണ് ശബ്ദം കേൾക്കുന്നത് എന്നൊക്കെ തോന്നും. പക്ഷേ പ്രേതം ഉണ്ടോ ഇല്ലേ എന്നൊന്നും എനിക്കറിയില്ല. ഹൊറർ സിനിമകൾ കാണാൻ ഇഷ്ടമാണ് അത്രെയേ ഉള്ളു’ നയൻ‌താര പറഞ്ഞു.

എന്തെങ്കിലും കെട്ടുകഥകളോ വിശ്വാസങ്ങളോ അറിയുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘സാധാരണ ഞാൻ നിവർന്നു കിടന്ന് ഉറങ്ങില്ല. അതു ആരോ പറഞ്ഞു തന്ന വിചിത്രമായൊരു കാര്യമാണ്. അങ്ങനെ കിടന്നാൽ പ്രേതത്തിനു ഈസിയായിരിക്കും എന്നൊക്കെയുള്ള ഒരു തോന്നലാണ്. അതുകൊണ്ട് വശങ്ങളിലേക്ക് ചരിഞ്ഞുകിടന്നാണ് ഉറങ്ങാറുള്ളത്. ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാറില്ല’ എന്നും താരം പറഞ്ഞു.

നയൻതാരയുടെയും കുടുംബത്തിന്റെയും ഓരോ വിശേഷങ്ങളും ആരാധകർ നിമിഷനേരംകൊണ്ട് ഏറ്റെടുക്കാറുള്ളതിനാൽ തന്നെ ഇതും സോഷ്യൽ മീഡിയയിലടക്കം വൈറലാവുകയാണ്. ഈയിടെ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചതും മിനിറ്റുകൾക്കുള്ളിൽ ലക്ഷകണക്കിന് ആളുകൾ നയൻതാരയെ ഫോളോ ചെയ്യാൻ തുടങ്ങിയതും ഇതിനു ഉദാഹരമാണ് എന്ന് മനസിലാക്കാം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്