എന്തുകൊണ്ട് ആ പ്രണയബന്ധങ്ങള്‍ പരാജയമായി; മനസ്സ് തുറന്ന് നയന്‍താര

തെന്നിന്ത്യന്‍ സിനിമാലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാറായി വാഴുകയാണ് നടി നയന്‍താര. മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ നയന്‍സ് കോമേഴ്ഷ്യല്‍ സിനിമകള്‍ പോലെ തന്നെ നായികാപ്രാധാന്യമുള്ള സിനിമകളും സൂപ്പര്‍ ഹിറ്റാക്കി അതിവേഗമാണ് തെന്നിന്ത്യന്‍ സിനിമാരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയ പരാജയങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നയന്‍താര.

“വിശ്വാസം എന്നൊന്നില്ലെങ്കില്‍ അവിടെ പിന്നെ പ്രണയമില്ല. പരസ്പര വിശ്വാസം നഷ്ടപ്പെട്ടു പോയവര്‍ക്കൊപ്പം ജീവിക്കുന്നതിലും ഭേദം ഒറ്റയ്ക്ക് നില്‍ക്കുകയാണെന്ന തോന്നലിലാണ് ഞാന്‍ ആ പ്രണയബന്ധങ്ങള്‍ ഉപേക്ഷിച്ചത്. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല. കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ എന്നെ സഹായിച്ചത്.” അടുത്തിടെ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞു.

തമിഴില്‍ നയന്‍താര ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്ത് നടന്‍ സിമ്പുവുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് നടന്‍ പ്രഭുദേവയുമായി ഉണ്ടായിരുന്ന പ്രണയം വിവാഹത്തിലേക്ക് വരെ നീങ്ങിയെങ്കിലും അതിനു മുന്നേ ഇരുവരും ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ സംവിധായകന്‍ വിഘ്നേശ് ശിവനുമായി അഞ്ച് വര്‍ഷത്തോളമായി നയന്‍താര പ്രണയത്തിലാണ്. വിഘ്നേശ് സംവിധാനം ചെയ്ത “നാനും റൌഡി താന്‍” എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. സിനിമാതിരക്കുകള്‍ക്കിടയിലും ഇരുവരും തമ്മില്‍ കാണാനും സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായ് പങ്കുവെയ്ക്കാറുമുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം