ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

പ്രഭുദേവയുമായുള്ള പ്രണയത്തെ തുടര്‍ന്ന് ഒരിക്കല്‍ സിനിമ ഉപേക്ഷിക്കാന്‍ നയന്‍താര തീരുമാനിച്ചിരുന്നു. പ്രഭുദേവയെ വിവാഹം ചെയ്തതിന് പിന്നാലെ കരിയര്‍ ഉപേക്ഷിക്കാനായിരുന്നു നയന്‍സിന്റെ തീരുമാനം. ‘ശ്രീ രാമ രാജ്യം’ എന്ന തെലുങ്ക് ചിത്രം തന്റെ അവസാന സിനിമയാണെന്ന് നയന്‍താര പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം വിവാഹം വരെ എത്തിയില്ല.

പ്രഭുദേവയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് പിന്നാലെ മാനസികമായി തളര്‍ന്ന സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് ‘രാജാറാണി’ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര തിരിച്ചുവരവ് നടത്തിയത്. പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചതിനെ കുറിച്ച് തന്റെ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നയന്‍താര ഇപ്പോള്‍.

അവസാന ദിവസത്തെ ഷൂട്ടിങ് എനിക്ക് മറക്കാനാകില്ല. ആ ഇമോഷന്‍ എനിക്ക് വിശദീകരിക്കാനാകില്ല. ഞാന്‍ വല്ലാതായി. ഞാന്‍ പോലുമറിയാതെ കരഞ്ഞു. ഞാന്‍ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷന്‍ വിട്ട് കൊടുക്കേണ്ടി വന്നപ്പോള്‍ അതിനേക്കാള്‍ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി.

ഞാന്‍ ഇന്‍ഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്ക് അതൊരു ഓപ്ഷന്‍ അല്ലായിരുന്നു. ‘നിനക്കിനി വര്‍ക്ക് ചെയ്യാന്‍ പറ്റില്ല’ എന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതം എന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു.

എന്ത് തരം ആളുകള്‍ക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങള്‍ മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ്. അത് എന്നെ പൂര്‍ണമായും തകര്‍ത്തു. ജീവിതത്തില്‍ പിഴവുകള്‍ പറ്റുന്നതും അതില്‍ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ജീവിതത്തിലെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടപെടില്ലായിരുന്നു. പക്ഷെ അതില്‍ കുഴപ്പമില്ല എന്നാണ് നയന്‍താര പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം