നുണകള്‍ കൊണ്ട് ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍, പലിശ സഹിതം നിങ്ങള്‍ക്ക് തിരിച്ചു കിട്ടും: നയന്‍താര

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ടുള്ള നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറലാകുന്നു. സെക്കന്‍ഡുകള്‍ മാത്രമുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി രൂപ ആവശ്യപ്പെട്ട് കേസ് നല്‍കിയ ധനുഷിനുള്ള മറുപടി ആയാണ് സ്റ്റോറി എത്തിയിരിക്കുന്നത്. കര്‍മയില്‍ അടിസ്ഥാനമാക്കിയാണ് പോസ്റ്റ്.

”നുണകള്‍ കൊണ്ട് നിങ്ങള്‍ ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ അതൊരു വായ്പയായി കണക്കാക്കണം. ഇത് പലിശ സഹിതം നിങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കും” എന്ന അര്‍ഥം വരുന്ന പോസ്റ്റാണ് നയന്‍താര പങ്കുവച്ചത്. ധനുഷുമായുള്ള വിവാദം തന്നെയാണ് ഈ കുറിപ്പിലൂടെ നയന്‍താര ഉദ്ദേശിക്കുന്നത്.

‘നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ധനുഷിന്റെ വക്കീല്‍ നോട്ടീസിന് നയന്‍താര അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിലെ പ്രതികരണം. ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ലൈബ്രറിയില്‍ നിന്ന് ലഭിച്ചതാണെന്നും സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങള്‍ അല്ലെന്നുമാണ് നയന്‍താരയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

‘ഒരു ലംഘനവും നടന്നിട്ടില്ല, കാരണം ഡോക്യു സീരീസില്‍ ഞങ്ങള്‍ ഉപയോഗിച്ചത് പിന്നാമ്പുറങ്ങളുടെ ഭാഗമല്ല. ഇത് ഒരു വ്യക്തിഗത ലൈബ്രറിയുടെ ഭാഗമാണ്, അതിനാല്‍, ഇത് ലംഘനമല്ല.” രാഹുല്‍ ധവാന്‍ തന്റെ പാര്‍ട്ടികളുടെ നിലപാട് വ്യക്തമാക്കി. കേസിന്റെ അടുത്ത വാദം ഡിസംബര്‍ രണ്ടിന് മദ്രാസ് ഹൈക്കോടതിയില്‍ നടക്കും.

ധനുഷിന്റെ പ്രൊഡക്ഷന്‍ ഹൗസായ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി ധാന്‍’ എന്ന സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ച് നടിക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

24 മണിക്കൂറിനുള്ളില്‍ ഡോക്യുമെന്ററിയില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നടിക്കും നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് എടുക്കുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

Latest Stories

വീട്ടുജോലി ചെയ്തില്ല, മകളെ പ്രഷര്‍ കുക്കറിന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പിതാവ് പ്രകോപിതനായത് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന്

IPL 2025: ബുംറ അല്ല ഇന്ത്യൻ ടീമിൽ അവനെക്കാൾ കേമൻ ഒരുത്തനുണ്ട്, അത് ആരും അംഗീകരിക്കില്ല എന്ന് മാത്രം; അപ്രതീക്ഷിത പേരുമായി ആകാശ് ചോപ്ര

2034 ഫുട്ബോൾ ലോകകപ്പ് വേദിയാവാൻ സൗദി അറേബ്യ; മിഡിൽ ഈസ്റ്റിൽ ടൂർണമെന്റ് നടക്കുന്നത് രണ്ടാം തവണ

അച്ഛന്‍ രാഷ്ട്രീയത്തില്‍, മകന്‍ സിനിമയിലേക്ക്; അഭിനയിക്കാനില്ല, ജേസണ്‍ സഞ്ജയ് ഇനി സംവിധായകന്‍

മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കും; ക്ഷേമപെൻഷൻ വിവാദത്തിൽ മുഖ്യമന്ത്രി

ക്ഷേമ പെന്‍ഷന്‍ വിവാദം; അനര്‍ഹര്‍ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്ന് മുഖ്യമന്ത്രി

ഒത്തുകളി, മൂന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങൾ അറസ്റ്റിൽ; പ്രമുഖർ സംശയത്തിന്റെ നിഴലിൽ

'ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഈ കാലത്ത് ഏറെ പ്രസക്തം'; മാർപാപ്പ

അല്ലു കല്ലു കുഞ്ചു! ഞങ്ങളിങ്ങനെയാ..; പോസ്റ്റുമായി രാജ് കലേഷ്, വൈറലാകുന്നു

വിഭാഗീയതയില്‍ നടപടിയുമായി സിപിഎം; കരുനാഗപ്പള്ളി ഏര്യ കമ്മിറ്റി പിരിച്ചുവിട്ടു