മഞ്ജുവിന്റെ പ്രതിഫലം താങ്ങാനായില്ല.. പകരം പ്രിയാമണി വന്നു, ആ സിനിമയില്‍ ഞാന്‍ ജീവിക്കുകയായിരുന്നു: നാസര്‍ ലത്തീഫ്

നാസര്‍ ലത്തീഫ് ആദ്യമായി സ്വാതന്ത്ര നിര്‍മ്മാതാവായ ചിത്രമായിരുന്നു ‘ആഷിഖ് വന്ന ദിവസം’. പ്രിയാമണിയും നാസറും വേഷമിട്ട ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രകടനത്തിലൂടെ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്സില്‍ നല്ല നടനുള്ള പ്രത്യേക പരാമര്‍ശം അദേഹത്തിന് ലഭിച്ചിരുന്നു.

ചിത്രത്തിന്റെ പിന്നാമ്പുറ കഥയാണ് നാസര്‍ ലത്തീഫ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. നായികയായി ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നുവെങ്കിലും താരത്തിന്റെ പ്രതിഫലം താങ്ങാന്‍ കഴിയാതിരുന്നതിനാല്‍ പ്രിയ മാണിയെ സമീപിക്കുകയായിരുന്നു എന്നാണ് നാസര്‍ ലത്തീഫ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നാസര്‍ ലത്തീഫിന്റെ വാക്കുകള്‍:

ഞാന്‍ സ്വന്തമായി നിര്‍മ്മിച്ച സിനിമയാണ് ആഷിഖ് വന്ന ദിവസം. അതില്‍ ഞാനും പ്രിയാമണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്രിഷ് കൈമള്‍ എന്നൊരാള്‍ നല്ലൊരു കഥയുമായി വന്നു അങ്ങനെ ചെയ്തതാണ്. മകന്‍ അഫഗാനിസ്ഥാനില്‍ ജോലിക്ക് പോയി അവിടെ നിന്ന് തീവ്രവാദികള്‍ പിടിച്ചു കൊണ്ട് പോയിട്ട് അവനെ തിരികെയെത്തിക്കാന്‍ അച്ഛന്‍ നടത്തുന്ന ഓട്ടമായിരുന്നു ചിത്രം.

ഞാന്‍ അതില്‍ അഭിനയിച്ചില്ല, ജീവിച്ചു. അതിന്റെ ഗുണമുണ്ടായി. നാല് ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചു. നോമിനേഷനുകളില്‍ വന്നു. അത് സാമ്പത്തികമായി നേട്ടമായില്ല. എങ്കിലും ഒരു കലാകാരന്‍ എന്ന നിലയില്‍ വലിയ തൃപ്തി നല്‍കി. പ്രിയാമണി നല്ലൊരു ആര്‍ട്ടിസ്റ്റാണ്. നല്ലൊരു മനുഷ്യനാണ്. എനിക്ക് അവരെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവര്‍ ഇവിടെ വന്നു.

പ്രിയാമണി വളരെ നല്ലൊരു തുകയ്ക്ക് വന്ന് അഭിനയിച്ചു. അവര്‍ പൊതുവെ വാങ്ങുന്നതിന്റെ ഒരു 25 ശതമാനമേ എന്റടുത്തെന്ന് വാങ്ങിച്ചുള്ളു. അതില്‍ സന്തോഷമുണ്ട്. ഇപ്പോഴും ഒരു സൗഹൃദം, സഹോദരി ബന്ധം അത് ഇന്നുമുണ്ട്. ആദ്യം നായികയായി നമ്മള്‍ ഉദ്ദേശിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവിനെ ഒന്ന് രണ്ടു തവണ ഞാന്‍ വിളിച്ചു.

ഡയറക്ടര്‍ വിളിച്ചു സംസാരിച്ചു. അവര്‍ക്ക് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ തിരക്കായിരുന്നു. അവര്‍ പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാനും പറ്റാത്തത് ആയിരുന്നു. അവര്‍ അതിന് അര്‍ഹതപ്പെട്ടവര്‍ തന്നെയാണ്. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്. അവര്‍ അര്‍ഹതപ്പെട്ടത് ചോദിച്ചു. അത് താങ്ങാന്‍ പറ്റിയില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം