മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീംമുട്ടീം എന്ന ഹാസ്യപരമ്പരയിലൂടെയാണ് നസീര്‍ സംക്രാന്തി എന്ന നടന്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സീരിയലിലെ പേരായ കമലാസനന്‍ എന്നാണ് നടനെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്.
സീരിയലിലെ കമലാസനന്‍ എന്ന കഥാപാത്രം നടന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു. ഇപ്പോഴിത താന്‍ കടന്നു വന്ന വഴികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നസീര്‍ സംക്രാന്തി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിക്കാന്‍ വേണ്ടി മീന്‍ കച്ചവടം, ആക്രി പെറുക്കല്‍, ഭിക്ഷാടനം എന്നിങ്ങനെ പലതും കുട്ടിക്കാലത്ത് ചെയ്തിട്ടുണ്ടെന്നാണ് നടന്‍ പറയുന്നത്.
നടന്റെ വാക്കുകള്‍ ഇങ്ങനെ… മീന്‍ കച്ചവടം, ആക്രി പെറുക്കല്‍, ഭിക്ഷാടനം എന്നിങ്ങനെ പലതും കുട്ടിക്കാലത്ത് ചെയ്താണ് ജീവിച്ചിരുന്നത് എന്നാണ് നസീര്‍ സംക്രാന്തി പറയുന്നത്. കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തില്‍ നിന്നുമാണ് ഇപ്പോള്‍ കര കയറിയതെന്ന് താരം പറയുന്നു. ഇവിടം വരെയൊക്കെ എത്തുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകാത്ത കുട്ടിക്കാലമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നാണ് നസീര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
വീടുപോലുമില്ല, അന്ന് പട്ടിണിയാകാതിരിക്കാനുള്ള പലവിധ പരിപാടികളുമായി ഓട്ടത്തിലായിരുന്നു. ജാഡയില്‍ പറഞ്ഞാല്‍ പതിനൊന്നു വയസ്സിലേ നാട്ടില്‍ മീന്‍ എക്സ്പോര്‍ട്ടിംഗ്. സര്‍ക്കാരുമായി ചേര്‍ന്നുള്ള കോടികളുടെ ബിസിനസ്, ക്രാപ് സര്‍വീസ് നടത്തിയിരുന്നു താനെന്നും താരം പറയുന്നു.
കേള്‍ക്കുമ്പോള്‍ ഒരിതില്ലേ, പക്ഷേ സത്യത്തില്‍ ചെയ്തത് മീന്‍ കച്ചവടവും ലോട്ടറി കച്ചവടവും ആക്രിപെറുക്കലുമായിരുന്നു. പിന്നെ, ഭിക്ഷാടനവും. രാവിലെ അര സൈക്കിളുമെടുത്ത് മീന്‍കച്ചവടത്തിനു പോകും. തിരിച്ചു വന്നാല്‍ നേരെ കോട്ടയം ടൗണില്‍ ലോട്ടറി കച്ചവടം. മൂന്നുമണിയായാല്‍ സായാഹ്ന പത്രക്കെട്ടു വരും. കുറേക്കാലം ആക്രി പെറുക്കാന്‍ വീടുകള്‍ തോറും നടന്നു. ഒപ്പം ഭിക്ഷയുമെടുക്കും. ഒരിക്കല്‍ ഏതോ വീട്ടില്‍ നിന്ന് ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരന്‍ ഹെഡ് ആന്‍ഡ് ടെയില്‍ കളിച്ച് കളഞ്ഞപ്പോള്‍ വഴിയില്‍ നിന്നു കരഞ്ഞ ആളാണ് ഞാന്‍’, നസീര്‍ പറയുന്നു.