'എന്നെ ഒരുപാട് പേര്‍ ചീത്ത പറഞ്ഞു, ഒടുവില്‍ പ്രാങ്ക് വീഡിയോയ്ക്ക് വിശദീകരണവുമായി നസീര്‍ സംക്രാന്തി

നടനും മിനിസ്‌ക്രീന്‍ താരവുമായ നസീര്‍ സംക്രാന്തിയുടെ അഭിമുഖത്തിനായി വന്ന അവതാരകയോട് നടന്‍ ദേഷ്യപ്പെടുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. നസീര്‍ അവരോട് വളരെ മോശമായി പെരുമാറിയെന്നാണ് എല്ലാവരും കുറ്റപ്പെടുത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നസീര്‍ സംക്രാന്തി.

പ്രാങ്ക് വീഡിയോ വൈറലായപ്പോള്‍ നിരവധി പേര്‍ നസീര്‍ സംക്രാന്തിയെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

‘ഞാന്‍ നിന്നെ വഴക്ക് പറഞ്ഞുവെന്ന് പറഞ്ഞ് എന്റെ ഉമ്മ എന്റെ വീട്ടില്‍ നിന്നും അനിയന്റെ വീട്ടിലേക്ക് ഇറങ്ങിപ്പോയി. എനിക്ക് ഭയങ്കര സങ്കടമായൊരു എപ്പിസോഡ് ആയിരുന്നു. ഞാന്‍ എല്ലാവരോടും നല്ല രീതിക്ക് പെരുമാറുന്ന ഒരാളാണ്. പക്ഷേ ‘ഇത് എനിക്ക് ഭയങ്കര ഫീല്‍ ചെയ്തു. എന്നെ ഒരുപാട് പേര്‍ ചീത്ത പറഞ്ഞു. ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെയൊക്കെ ചെയ്യുമോ.

ഒരാള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ മനസ് അറിഞ്ഞാണ് നമ്മള്‍ കൊടുക്കുന്നത്.ഒരുപാട് പേര്‍ ഫീഡ്ബാക്ക് തന്നതുകൊണ്ടാണ് ഇതേ കുറിച്ച് സംസാരിക്കാമെന്ന് കരുതിയത്. ഒരാള്‍ കോഴിക്കോട് നിന്ന് വരുന്നുണ്ടെന്നും അവള്‍ക്ക് ഫുഡ് ഉണ്ടാക്കണമെന്നും ഞാന്‍ ഭാര്യയോട് പറഞ്ഞ് വെച്ചിരുന്നു. എന്റെ വീട്ടില്‍ വരുന്നവരെല്ലാം നല്ല ഭക്ഷണം കഴിച്ച് വീണ്ടും എന്റെ വീട്ടില്‍ വരുണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍’.

‘ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയില്‍ ഞാന്‍ ചിരിക്കുന്നില്ലെന്നും പരാതി കേള്‍ക്കാറുണ്ട്. എനിക്ക് ചിരി വരുമ്പോള്‍ ഞാന്‍ ചിരിക്കാറുണ്ട്. മനപൂര്‍വം ചിരിക്കാത്തതല്ല. പതിനാറാം വയസില്‍ സ്റ്റേജില്‍ കയറി തുടങ്ങിയ ആളാണ് ഞാന്‍. നസീര്‍ വീഡിയോയില്‍ പറഞ്ഞു.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ