ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

സ്വന്തം വീട്ടില്‍ നില്‍ക്കുന്നതാണ് തനിക്കും ഫഹദിനും ഏറെയിഷ്ടമെന്ന് നടി നസ്രിയ. ഷൂട്ടിംഗിനായി പോകുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങാന്‍ മടിയാണ്. യാത്രകള്‍ പോയാലും നമ്മുടെ വീട്, ബാല്‍ക്കണി എന്ന് പറഞ്ഞിരിക്കും. വീട്ടില്‍ തന്നെയുള്ള ദിവസം ആരോടും പറയില്ല. ഫോണ്‍ ഓഫ് ചെയ്ത് വയ്ക്കും എന്നാണ് നസ്രിയ വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

വീട് എന്ന് പറഞ്ഞാല്‍ താമസിക്കുന്ന സ്ഥലം മാത്രമല്ലല്ലോ. ഞങ്ങളുടെ സ്‌പേസ് എന്ന് കൂടിയാണ്. ആ സ്‌പേസിനോടാണ് ഞാനും ഷാനുവും അഡിക്ട് ആയിട്ടുള്ളത്. അതുകൊണ്ട് ഷൂട്ടിന് വീട്ടില്‍ നിന്നിറങ്ങുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാല്‍ക്കണിയും അവിടെ നിന്നു നോക്കുമ്പോഴുള്ള ആകാശവുമൊക്കെ പത്ത് വര്‍ഷമായി പ്രിയപ്പെട്ടതാണ്.

യാത്രകള്‍ പോയാലും കുറച്ചു ദിവസം കഴിഞ്ഞാല്‍ നമ്മുടെ ബാല്‍ക്കണി, നമ്മുടെ വീട് എന്നൊക്കെ പറഞ്ഞ് കൊതിച്ചിരിക്കാറുണ്ട്. ഇതുപോലെയുള്ള ചില കിറുക്കുകള്‍ വേറെയുമുണ്ട്. യാത്രകള്‍ പോകുമ്പോള്‍ ഏത് സ്ഥലത്ത് എപ്പോള്‍ പോയി ഇറങ്ങണം എന്ന് മാത്രമേ തീരുമാനിക്കുകയുള്ളൂ.

ചെന്നിറങ്ങി കഴിഞ്ഞാല്‍ പിന്നെ, എങ്ങോട്ട് പോകണമെന്നതിന് ഒരു പ്ലാനും ഉണ്ടാവില്ല. രാവിലെ പോവാന്‍ തോന്നിയില്ലെങ്കില്‍ റൂമില്‍ തന്നെ കിടക്കും. ഷൂട്ടിങ് എന്നും പ്ലാനിംഗിന് അനുസരിച്ചല്ലേ മുന്നോട്ടു പോവുന്നത്. അപ്പോള്‍ യാത്രയും കൂടി പ്ലാന്‍ ചെയ്താല്‍ അത് ബോറാകും. ചിലപ്പോള്‍ ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല.

രണ്ട്-മൂന്ന് ദിവസം ഞങ്ങള്‍ മാത്രമായി വീട്ടില്‍ തന്നെയിരിക്കും. ഫോണും ഓഫ് ചെയ്ത് വയ്ക്കും. ഇതൊക്കെ ജീവിതത്തിലെ ഹാപ്പിനസ് ആണ് എന്നാണ് നസ്രിയ പറയുന്നത്. അതേസമയം, സൂക്ഷ്മദര്‍ശിനി എന്ന ചിത്രമാണ് നസ്രിയയുടെതായി റിലീസ് ചെയ്തിരിക്കുന്നത്. പുഷ്പ 2 ആണ് ഫഹദിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന