എന്റെ ചോര തന്നെയാണ് മേഘ്‌ന, മകന്‍ ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍: നസ്രിയ

നടി മേഘ്‌ന രാജുമായി അടുത്ത സൗഹൃദമുള്ള താരമാണ് നസ്രിയ. മേഘ്‌നയുമായുള്ള സൗഹൃദത്തെ കുറിച്ച് നസ്രിയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മേഘ്‌നയുമായുള്ള ബന്ധം സൗഹൃദം എന്ന് പറയാനാവില്ല, തന്റെ ചോര തന്നെയാണ് എന്നാണ് വിശ്വാസം. തന്നെ മകളെ പോലെയാണ് മേഘ്‌നയ്ക്ക് എന്നാണ് നസ്രിയ പറയുന്നത്.

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ സംസാരിച്ചത്. അത് സൗഹൃദം എന്ന് പറയാനാവില്ല. എന്റെ ചോര തന്നെയെന്നാണ് വിശ്വാസം. അമ്മയെന്നോ ചേച്ചിയെന്നോ പറയാം. ദിയ എന്നാണ് വിളിക്കാറുള്ളത്. ഞാന്‍ ചെറിയ റോളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. ദിയ അന്ന് വലിയ നടിയാണ്. താരമാണ്.

ഒന്നുമല്ലാതിരുന്ന കാലത്ത് എനിക്ക് കിട്ടിയ ആ സ്‌നേഹവും പ്രയോറിറ്റിയും തന്ന പോസിറ്റീവ് എനര്‍ജി വലുതായിരുന്നു. ദിയക്ക് മകന്‍ ജനിക്കും മുമ്പ് ഉണ്ടായ മകളാണ് ഞാന്‍ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ എന്തെങ്കിലും ചെറിയ കുരുത്തക്കേടൊക്കെ പോയി പറയാന്‍ പേടി ഇന്നുമുണ്ട് എന്നാണ് നസ്രിയ പറയുന്നത്.

2013ല്‍ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് നസ്രിയയും മേഘ്‌നയും ഒരുമിച്ച് അഭിനയിച്ചത്. അന്ന് മുതലുള്ള സൗഹൃദമാണ് ഇരുവരുടേതും. അപ്രതീക്ഷിതമായി ചിരഞ്ജീവി സാര്‍ജെയുടെ വിയോഗം ഉണ്ടായപ്പോള്‍ മേഘ്‌നയ്ക്ക് ധൈര്യം പകര്‍ന്നു കൂടെ നിന്ന സുഹൃത്തുക്കള്‍ ആയിരുന്നു നസ്രിയയും അനന്യയും.

ചിരഞ്ജീവി മരിക്കുന്ന സമയത്ത് മേഘ്‌ന ഗര്‍ഭിണി ആയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം മേഘ്‌ന കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. കുഞ്ഞ് റയാന്‍ ഉണ്ടായ സമയത്ത് മേഘ്‌നയെയും കുഞ്ഞിനെയും കാണാന്‍ നസ്രിയയും ഫഹദും ബംഗളൂരുവില്‍ എത്തിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ