'അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് തീരുമാനമൊന്നും എടുത്തിട്ടില്ല, അതിനായി ആരും സമീപിച്ചിട്ടില്ല'

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീമിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രത്തില്‍ നസ്രിയയാരുന്നു നായിക. ബാഗ്ലൂര്‍ ഡെയ്‌സിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു ഇത്. ഇതുവരെ നസ്രിയയുടേതായി കാണാത്ത വ്യത്യസ്തമായ വേഷപകര്‍ച്ചയായിരുന്നു ട്രാന്‍സിലെ എസ്തര്‍. പുകവലിയും മദ്യപാനവുമൊക്കെയായി അള്‍ട്രാ മോഡേണ്‍ സ്‌റ്റൈലിലാണ് നസ്രിയ ചിത്രത്തില്‍ എത്തിയത്. ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ ആരും സമീപിക്കാത്തതുകൊണ്ടാണ് ഇതുവരെ ചെയ്യാതിരുന്നതെന്നാണ് നസ്രിയ പറയുന്നത്.

“സത്യം പറഞ്ഞാല്‍, ഇതുപോലുള്ള ഒരു കഥാപാത്രം ചെയ്യാന്‍ ആരെങ്കിലും എന്നെ സമീപിക്കുന്നത് ഇതാദ്യമാണ്. ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് തീരുമാനമെടുത്തിട്ടൊന്നുമില്ലായിരുന്നു. കഥാപാത്രത്തേക്കാള്‍ അവളുടെ ശീലങ്ങളാണ് എനിക്ക് കൂടുതല്‍ ആശങ്കയുണ്ടാക്കിയത്. അത് പുകവലിയോ മദ്യപാനമോ ആകട്ടെ, ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് അവ ശരിയാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നസ്രിയ പറഞ്ഞു.

അന്‍വര്‍ റഷീദ് ഒരുക്കിയ ചിത്രത്തിന് അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. വിന്റ്‌സന്റ് വടക്കനാണ് തിരക്കഥ. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. സുഷിന്‍ ശ്യാമും ജാക്‌സണ്‍ വിജയനും ചേര്‍ന്നാണ് പശ്ചാത്തല സംഗീതമൊരുയിരിക്കുന്നത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍