''ഓം ശാന്തി ഓശാനയിലെ പോലെ കുറുമ്പുള്ള കഥാപാത്രം വന്നാല്‍ ഇനിയും ചെയ്യും...,''; മലയാളത്തിൽ നിന്ന് ഇടവേള എടുക്കാനുണ്ടായ കാരണം പറഞ്ഞ് നസ്രിയ

മലയാളത്തിലെ യുവ നടിമാരിൽ  ഇന്നും പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ്  നസ്രിയ നസീം.  വിരലിലെണ്ണാവുന്ന ചിത്രത്തിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകർക്കിന്നും പ്രിയപ്പെട്ട നടിയാണ് നസ്രിയ. ഇടയ്ക്ക് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിയും സജീവമായിരുന്നില്ല. വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും ഇടവേള എടുക്കാനുള്ള കാരണത്തെ കുറിച്ച് മനസുതുറന്നിരിക്കുയയാണ് നടി ഇപ്പോൾ.

മലയാളത്തിലെ ഇടവേള തീരുമാനിച്ചെടുത്തതല്ലെന്നായിരുന്നു നസ്രിയ പറഞ്ഞത്. കഥകള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ടെന്നും ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയാറുണ്ടെങ്കിലും അത്തരത്തില്‍ ഇഷ്ടപ്പെടുന്ന കഥകളൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ പറഞ്ഞു..‘ കഥകള്‍ കേള്‍ക്കുന്നുണ്ട്. ഇഷ്ടപ്പെടുന്ന കഥകളാണെങ്കില്‍ തീര്‍ച്ചയായും ഓക്കെ പറയും. പക്ഷേ ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താല്‍ മാത്രമാണ് ഇടവേളകള്‍ വേണ്ടി വന്നത്.

തന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കാത്ത അല്ലെങ്കില്‍ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ല. അങ്ങനെയാണ് ഇടവേളകള്‍ ഉണ്ടാകുന്നതെന്നും നസ്രിയ പറഞ്ഞു. അടുത്ത സിനിമയ്ക്കും വലിയ ഇടവേളയുണ്ടാകുമോ എന്ന അവതരകൻ്റെ ചോദ്യത്തിന് ഒരു സിനിമയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എന്തിനാണ് ഇത്രയും സമയം എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാല്‍ വിജയം നേടാത്ത സിനിമയായാല്‍ പോലും തനിക്ക് വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്നും അത് അങ്ങനെ തന്നെ തുടരുമെന്നുമായിരുന്നു നസ്രിയയുടെ മറുപടി.

ഓം ശാന്തി ഓശാന’യിലെ കുറുമ്പുള്ള പെൺകുട്ടിയുടെ വേഷമായിരുന്നു തന്റെ ഇഷ്ടകഥാപാത്രം. ഇനിയും അങ്ങനെത്തെ ചിത്രങ്ങൾ വന്നാൽ അഭിനയിക്കും നസ്രിയ പറഞ്ഞു. താൻ എന്ത് ജോലിയും ചെയ്‌യും ,എന്ത് റോൾ ചെയ്യ്താലും അത് സിനിമയിൽ തന്നെയാകണം എന്നുള്ള നിർബന്ധം മാത്രമേ ഉള്ളു. ഇപ്പോൾ തന്നെ നടി നിർമാതാവ്, പ്രൊഡക്ഷൻ കൺട്രോളർ എന്നി നിലകളിൽ എത്തിയിട്ടുണ്ടെങ്കിലും ഇനിയും സംവിധാനം മേഖലയിലും എത്തണം എന്നാഗ്രഹം ഉണ്ടെന്നും എന്നാൽ ഉടൻ ഉണ്ടാകില്ലന്നും നസ്രിയ കൂട്ടിച്ചേർത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു