മുസ്‌ലിം കുടുംബത്തില്‍ നിന്നായതുകൊണ്ട് അഭിനയത്തോട് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു, പക്ഷെ..: നസ്രിയ

താന്‍ സിനിമയിലേക്കും ചാനല്‍ പരിപാടികളിലേക്കും വരുന്നതില്‍ കുടുംബത്തില്‍ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നുവെന്ന് നടി നസ്രിയ. മുസ്‌ലിം കുടുംബത്തില്‍ നിന്ന് വരുന്നതുകൊണ്ട് തന്നെ വീട്ടില്‍ പലര്‍ക്കും അതിനോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. വാപ്പയാണ് തനിക്കൊപ്പം നിന്നത്. അവള്‍ക്ക് സന്തോഷമുള്ളത് എന്താണോ അത് അവള്‍ ചെയ്‌തോട്ടെ എന്ന് വാപ്പ പറഞ്ഞു എന്നാണ് നസ്രിയ പറയുന്നത്.

ഞാന്‍ വളരെ ആക്ടീവായിരുന്നു. ചെറുപ്പം മുതലേ പല ഷോകളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെ ചെയ്തിരുന്നു. ഞാന്‍ അങ്ങനെ ആയതിന് കാരണം എന്റെ മാതാപിതാക്കളുടെ സപ്പോര്‍ട്ട് ആണ്. അതൊക്കെ ഞാന്‍ ചെയ്തിരുന്നത് ഞങ്ങള്‍ ദുബായിലായിരുന്നു. വീട്ടിലേക്ക് തിരിച്ച് വന്നപ്പോഴും ഒരുപാട് ഓഫറുകള്‍ വന്നിരുന്നു.

എന്നാല്‍ ഞാനൊരു മുസ്‌ലിം കുടുംബത്തില്‍ നിന്ന് വരുന്നതുകൊണ്ട് തന്നെ വീട്ടില്‍ പലര്‍ക്കും അതിനോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അപ്പോഴും എന്റെ വാപ്പയാണ് പറഞ്ഞത് അവള്‍ക്ക് സന്തോഷമുള്ളത് എന്താണോ അത് അവള്‍ ചെയ്‌തോട്ടെ എന്ന്. മറ്റുള്ളവരുടെ ചിന്താഗതിയെ മാറ്റാനൊന്നും നമുക്ക് കഴിയണമെന്നില്ല.

പക്ഷേ എനിക്ക് ഇതാണ് ചെയ്യാനിഷ്ടം നിങ്ങളുടെ സപ്പോര്‍ട്ട് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് നമുക്ക് പറയാം. അതിന്റെ ബാക്കി തീരുമാനിക്കേണ്ടത് അവാരാണ് എന്നാണ് നസ്രിയ ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, സൂക്ഷ്മദര്‍ശിനി ആണ് നസ്രിയയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

Read more