'നെ​ഗറ്റീവ് കമന്റുകൾ വീണ്ടും ഉയർന്ന് പറക്കാനുള്ള പ്രചോദനം, ഡൗൺ ആക്കില്ല'; കൊല്ലം സുധിയുടെ ഭാര്യ രേണു

നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ പലപ്പോഴും പരിധി വിടാറുണ്ട്. റീലുകളും ഫോട്ടോയും ഒക്കെ പങ്കുവച്ച് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

റീലുകളും ഫോട്ടോകളും ഒക്കെ പങ്കുവച്ച് സോഷ്യൽ ലോകത്ത് സജീവമായ രേണു സുധിയ്ക്ക് അടുത്തിടെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബോഡി ഷെയ്മിം​ഗ് അടക്കം നേരിടേണ്ടി വന്ന രേണുവിന്റെ പുതിയ ഫോട്ടോ ഷൂട്ടുകളാണ് ചിലരെ ചൊടിപ്പിച്ചത്. പോസ്റ്റുകൾക്ക് താഴെ വളരെ മോശം കമന്റുകളാണ് വന്നത്. ഇതിന് പിന്നാലെ രേണു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.

ഇപ്പോഴിതാ കടുത്ത സൈബർ അറ്റാക്കുകൾക്കിടയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. നെ​ഗറ്റീവ് കമന്റുകൾ തനിക്ക് വീണ്ടും ഉയർന്ന് പറക്കാനുള്ള പ്രചോദനം ആണെന്നും അതൊന്നും തന്നെ ഡൗൺ ആക്കില്ലെന്നും രേണു സുധി പറയുന്നു. താൻ മരിക്കുന്നത് വരെ തന്റെ പേരിനൊപ്പം സുധി കാണുമെന്നും രേണു കുറിക്കുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് രേണുവിനെ പിന്തുണച്ച് രം​ഗത്ത് എത്തിയത്.

‘എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് എന്നും സ്നേഹവും നന്ദിയും. നെഗറ്റീവ് കമന്‍സ് എനിക്ക് വീണ്ടും വീണ്ടും ഉയര്‍ന്നു പറക്കാന്‍ ഉള്ള പ്രചോദനം ആണ്. എന്‍റെ മസ് ഒരു തുള്ളി പോലും ഇടിഞ്ഞു ഡൗണ്‍ ആകില്ല. അതൊക്കെ നിങ്ങളുടെ വെറും തോന്നല്‍ മാത്രം. ഇത് അപാര തൊലിക്കട്ടിയാ മക്കളെ. നീയൊക്കെ എന്തൊക്കെ പറഞ്ഞാലും എന്‍റെ പേരില്‍ സുധി കാണും. മരണം വരെ’- എന്നാണ് രേണു സുധി കുറിച്ചത്.

Latest Stories

മകളുടെ വിവാഹച്ചിലവ് താങ്ങാന്‍ പറ്റില്ലായിരുന്നു, വിജയ് സേതുപതിയോട് സംസാരിച്ചു, അദ്ദേഹം സഹായിച്ചു: അനുരാഗ് കശ്യപ്

പാക് ജനതയുടെ ധീരതയുടെ അവസാനവാക്ക്, സൈനിക മേധാവി അസിം മുനീർ റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയപ്പോൾ ഒളിച്ചിരുന്നത് ബങ്കറിൽ; പാകിസ്ഥാൻ വിട്ട് കുടുംബം

INDIAN CRICKET: ഇങ്ങനെ കരയിക്കാതെ ജയ്‌സ്വാൾ, കോഹ്‌ലിയുടെ വിരമിക്കലിന് പിന്നാലെ യുവ താരത്തിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

INDIAN CRICKET: കോഹ്‌ലിയും രോഹിതും വിരമിക്കാന്‍ കാരണം അയാള്‍, അവനെ ഉടന്‍ പുറത്താക്കണം, സോഷ്യല്‍ മീഡിയയില്‍ തുറന്നടിച്ച് ആരാധകര്‍

'കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടും, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ'; ഷാഫി പറമ്പിൽ

INDIAN CRICKET: വരാനിരിക്കുന്നത് പരീക്ഷണങ്ങളുടെ കാലഘട്ടം, രോഹിതും കോഹ്‌ലിയും ബാറ്റൺ കൈമാറുമ്പോൾ ഇന്ത്യക്ക് ഇനി പണിയോട് പണി; സമ്മർദ്ദം മുഴുവൻ ഈ താരങ്ങൾക്ക്

സിനിമയെ ഹിറ്റാക്കിയ സൂപ്പര്‍ ഹിറ്റ് ഗാനം, അതില്‍ പറയുന്ന 'ഉര്‍വശി' ഞാന്‍ തന്നെ..: ഉര്‍വശി

നന്ദൻകോട് കൂട്ടക്കൊല കേസ്; പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരൻ, ശിക്ഷാവിധിയിൽ വാദം നാളെ

ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു; വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ തീരുമാനം

കെപിസിസി അധ്യക്ഷന്മാരുടെ ചിത്രങ്ങളിൽ ഒരു വിഭാഗത്തിൽപ്പെട്ട ആളുകൾ മാത്രമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്; എംപി എന്നത് നല്ല പോസ്റ്റാണെന്ന് മുരളീധരന്റെ മറുപടി