'മറ്റു മോഡലുകള്‍ക്കൊപ്പം നിന്ന എന്നോട് മമ്മൂട്ടിക്കൊപ്പം നില്‍ക്കാനും കൈ പിടിക്കാനും നിര്‍ദേശം നല്‍കി'; നേഹ സക്‌സേന പറയുന്നു

മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നേഹ സക്സേന. കസബയില്‍ എത്തുന്നതിന് മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോഷൂട്ട് ചെയ്ത അനുഭവങ്ങളാണ് താരം വിശദീകരിക്കുന്നത്. താന്‍ ആദ്യമായി കൊച്ചിയില്‍ എത്തിയപ്പോള്‍ ഹോര്‍ഡിംഗ്‌സില്‍ കണ്ട താരത്തെ കുറിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട് എന്നാണ് നേഹ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മമ്മൂക്ക എങ്ങനെയാണ് ഇത്രയും എലഗന്‍സില്‍ തുടരുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളോടും വ്യക്തിത്വത്തോടും ആരാധന തോന്നിയിരുന്നു. മമ്മൂട്ടിക്കൊപ്പം ഒരു എഡിറ്റോറിയല്‍ ഷൂട്ടിന് കേരളത്തില്‍ എത്താനാകുമോ എന്ന ഓഫര്‍ വന്നപ്പോള്‍ വലിയ ആഹ്ലാദത്തിലായി. തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തണമായിരുന്നു. എങ്ങനെയൊക്കയോ കൊച്ചിയിലെത്തി.

മോഡലുകള്‍ കസവുസാരി ധരിച്ച് നില്‍ക്കുകയാണ്. താന്‍ ടെന്‍ഷനടിച്ചും. അപ്പോള്‍ മമ്മൂക്ക അങ്ങോട്ട് വന്നു. മറ്റു മോഡലുകള്‍ക്കൊപ്പം നിന്ന തന്നോട് മമ്മൂട്ടിക്കൊപ്പം നില്‍ക്കാനും മമ്മൂട്ടിയുടെ കൈ പിടിക്കാനും നിര്‍ദേശം നല്‍കി. താന്‍ ഒരല്‍പം പേടിയിലായിരുന്നു. പക്ഷെ അദ്ദേഹം ചിരിച്ചു കൊണ്ട് സമ്മതം നല്‍കി.

ഇതൊക്കെ കഴിഞ്ഞ് ഒരു ദിവസം, കുച്ച് കുച്ച് ഹോതാ ഹേ കണ്ടിരിക്കുമ്പോഴാണ് കസബയില്‍ അഭിനയിക്കാന്‍ വേണ്ടി മമ്മൂട്ടിയുടെ മാനേജര്‍ വിളിക്കുന്നത്. ആ ഫോട്ടോഷൂട്ട് ചെയ്യാന്‍ പറ്റിയതു തന്നെ സ്വപ്നതുല്യമായ അനുഭവമായിരുന്നു. ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്ന് ആദ്യം കരുതിയത്. വിറച്ചു കൊണ്ടാണ് സെറ്റില്‍ ചെന്നത്. പക്ഷെ മമ്മൂട്ടി എല്ലാവരെയും വളരെ കംഫര്‍ട്ടബിളായി നിര്‍ത്തുന്നയാളാണ് എന്ന് നേഹ പറഞ്ഞു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍